തവക്കൽനാ ആപ് കാണിക്കണമെന്ന് വാശി പിടിച്ച് പ്രവാസിയുടെ യാത്ര മുടക്കിയത് മലയാളി എയർലൈൻ ഉദ്യോഗസ്ഥൻ; പ്രതിഷേധം ശക്തമാകുന്നു
കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് സൗദിയിലേക്ക് പോകാനായി ഒരുങ്ങിയ പ്രവാസിയുടെ യാത്ര മുടക്കിയത് മലയാളിയായ ഒരു എയർലൈൻ ഉദ്യോഗസ്ഥനെന്ന് ആരോപണം.
തവക്കൽനാ ആപ് ഇല്ലാത്തവർക്ക് മുഖീം രെജിസ്റ്റ്രേഷൻ രേഖ കാണിച്ചാലും വിമാനത്തിൽ ബോഡിംഗ് അനുവദിക്കണമെന്ന സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലർ നില നിൽക്കെയായിരുന്നു മലയാളിയായ എയർലൈൻ ജീവനക്കാരൻ്റെ ധാർഷ്ട്യത മൂലം പ്രവാസിക്ക് യാത്ര മുടങ്ങുകയും പണം നഷ്ടപ്പെടുകയും ചെയ്തത്.
സൗദി സിം ആക്റ്റീവ് അല്ലാത്തതിനാൽ തവക്കൽനാ ആപ് പ്രവർത്തിക്കുന്നില്ലെന്നും മുഖീം പ്രിൻ്റ് ഉണ്ടെന്നും പറഞ്ഞിട്ടും മലയാളി ഉദ്യൊഗസ്ഥൻ ബോഡിംഗ് പാസ് ഇഷ്യു ചെയ്ത് നൽകാൻ തയ്യാറായില്ല.
പിന്നീട് എയർപോർട്ട് മാനേജറുമായി സംസാരിച്ച് വിഷയം പരിഹരിച്ചെങ്കിലും അപ്പോഴേക്കും വിമാനം പുറപ്പെട്ടതിനാൽ യാത്ര മുടങ്ങുകയായിരുന്നു.
അതേ സമയം അടുത്ത ദിവസം അതേ മുഖീം പ്രിൻ്റ് ഉപയോഗിച്ച് മറ്റൊരു ടിക്കറ്റെടുത്ത് അതേ പ്രവാസി സൗദിയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
എയർലൈൻ ജീവനക്കാരനായ മലയാളിയുടെ ധിക്കാരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രവാസികൾ ശക്തമായ പ്രതിഷേധമാണുയർത്തുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ മലയാളികളും അല്ലാത്തവരും പരസ്പരം സഹകരിക്കേണ്ട സാഹചര്യമായിട്ട് പോലും നീതി യാത്രക്കാരൻ്റെ പക്ഷത്തായിരുന്നിട്ട് പോലും അയാളുടെ യാത്ര മുടക്കിയ ജീവനക്കാരൻ്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണു ആളുകൾ ആവശ്യപ്പെടുന്നത്.
തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് മുഖീം അഥവാ ഖുദൂം രെജിസ്റ്റ്രേഷൻ രേഖ മതിയെന്നുള്ള സർക്കുലർ നില നിൽക്കേ മുകളിൽ പരാമർശിച്ച രീതിയിൽ ഏതെങ്കിലും രീതിയിൽ യാത്രാ തടസ്സങ്ങൾ നേരിടുന്നത് ഇല്ലാതാക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഴിഞ്ഞ ദിവസം അറേബ്യൻ മലയാളി ഓർമ്മപ്പെടുത്തിയിരുന്നു. https://arabianmalayali.com/2021/09/28/35128/ എന്ന ലിങ്കിൽ അത് വായിക്കാാം.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa