Sunday, May 11, 2025
Saudi ArabiaTop Stories

സൗദിയിൽ ഇനി പുറത്തിറങ്ങണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണം; ഇളവ് ഒരു വിഭാഗത്തിന് മാത്രം

കഴിഞ്ഞ ആഗസ്ത് 1 മുതൽ പൊതു, സ്വകാര്യ മേഖലകളിൽ പ്രവേശനത്തിനും ഇടപഴകുന്നതിനുമെല്ലാം തവക്കൽനായിൽ ഇമ്യൂൺ ആയിരിക്കണമെന്ന നിബന്ധനകൾ പ്രാബല്യത്തിൽ വന്നതിനു പിറകെ നിബന്ധനകൾ കൂടുതൽ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം.

പുതിയ നിബന്ധന പ്രകാരം ഈ മാസം 10 നു രാവിലെ 6 മണി മുതൽ താഴെപ്പറയുന്ന മേഖലകളിൽ പ്രവേശിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സൗദിയിൽ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കൽ നിർബന്ധമാകും.

സാംബത്തിക, വാണിജ്യ, സാംസ്ക്കാരിക, വിനോദ, സ്പോർട്സ്, ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു രണ്ട് ഡോസ് വാക്സിനെടുക്കൽ നിർബന്ധമാകും.

സാമൂഹിക, സാംസ്ക്കാരിക, ശാസ്ത്രീയ, വിനോദ പരിപാടികളിൽ പ്രവേശിക്കുന്നതിനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാകും.

സർക്കാർ, സ്വകാര്യാ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ബിസിനസ് ഓഡിറ്റിംഗ് നടത്തുന്നതിനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാകും.

വിമാനത്തിൽ കയറുന്നതിനും മറ്റു പൊതു ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാകും.

അതേ സമയം മുകളിൽ പറഞ്ഞ നിബന്ധനയിൽ നിന്ന് രോഗം കാരണമായോ മറ്റോ വാക്സിൻ എടുക്കുന്നതിൽ ഒഴിവാക്കപ്പെട്ട് തവക്കൽനായിൽ എക്സംപ്റ്റഡ് സ്റ്റാറ്റസ് ഉള്ളവർ മാത്രം ഒഴിവാക്കപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്