ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ ഹോട്ടൽ ക്വാറൻ്റീൻ വേണമെന്ന് തവക്കൽനാ
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വരുന്നവർക്ക് ക്വാറൻ്റീൻ പ്രോട്ടോക്കോളുകൾ ബാധകമാകുമെന്ന് തവക്കൽനാ അറേബ്യൻ മലയാളിയെ അറിയിച്ചു.
സൗദിയിൽ നിന്ന് നേരത്തെ ഒരു ഡോസ് വാക്സിനെടുത്ത, തവക്കൽനാ ആപിൽ ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് സ്റ്റാറ്റസ് ഉള്ള ചില പ്രവാസികളെ ദുബൈ എയർപോർട്ടിൽ നിന്ന് സൗദിയിലെ ഹോട്ടൽ ക്വാറൻ്റീൻ പാക്കേജ് ഇല്ലാത്തതിനാൽ ബോഡിംഗ് നൽകാതെ മടക്കിയ സംഭവം ശ്രദ്ധയിൽ പെട്ടപ്പോഴായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് അറേബ്യൻ മലയാളി തവക്കൽനായുമായി ബന്ധപ്പെട്ടത്. തവക്കൽനായുടെ മറുപടിയുടെ സ്ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.

പുതിയ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ അപ്ഡേറ്റ് പ്രകാരം ഒരു ഡോസ് ആണു സ്വീകരിച്ചതെങ്കിൽ ക്വാറൻ്റീൻ പ്രോട്ടോക്കോൾ പിന്തുടരേണ്ടതുണ്ടെന്നാണു തവക്കൽനാ മറുപടിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഇതോടെ സൗദിയിൽ നിന്ന് ഒരു ഡോസ് മാത്രം സ്വീകരിച്ചോ രോഗം വന്ന് സുഖം പ്രാപിച്ചോ മാത്രം തവക്കൽനായിൽ ഇമ്യൂൺ ആയി നാട്ടിൽ പോയ പ്രവാസികൾ, നാട്ടിൽ നിന്ന് ഫുൾ ഡോസ് വാക്സിൻ സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആകാൻ ശ്രമിക്കുന്നതാകും ബുദ്ധി. അല്ലാത്ത പക്ഷം സൗദിയിലേക്ക് പോകണമെങ്കിൽ ക്വാറൻ്റീൻ പാക്കേജ് എടുക്കേണ്ടി വരും.
അതേ സമയം തവക്കൽനായുടെ മറുപടി പ്രവാസികളെ നിരവധി സംബന്ധിച്ചിടത്തോളം വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കാരണം തവക്കൽനാ സ്റ്റാറ്റസോ മുഖീം രെജിസ്റ്റ്രേഷനോ ഉണ്ടെങ്കിൽ വിമാനത്തിൽ ബോഡിംഗ് നൽകണമെന്നാണു ചട്ടം. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് 6 മാസം വരെ ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുന്നതിനാൽ അതിനിടക്ക് മുഖീമിൽ വാക്സിനേറ്റഡ് ആയിത്തന്നെ രെജിസ്റ്റർ ചെയ്യാൻ സാധിക്കും. വിമാനത്തിൽ കയറുന്ന സമയം ഈ മുഖീം പ്രിൻ്റ് മതിയെന്നിരിക്കെ ഒരു ഡോസ് സ്വീകരിച്ചവരാണെങ്കിൽ ക്വാറൻ്റീൻ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന തവക്കൽനായുടെ പുതിയ മറുപടിയാണിപ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുള്ളത്.
നിലവിൽ സൗദിയിലെ ഹോട്ടൽ ക്വാറൻ്റീൻ ദിവസങ്ങൾ അഞ്ച് ദിവസമായി ചുരുക്കിയിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ളവർക്ക് ഹോട്ടൽ ക്വാറൻ്റീൻ ഇപ്പോൾ ആവശ്യമില്ല.
അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട് ഇത് വരെ അപ്ഡേഷനൊന്നും വന്നിട്ടില്ല.
നിലവിൽ യു എ ഇ അടക്കമുള്ള വിവിധ രാജ്യങ്ങളിലൂടെ 14 ദിവസം താമസിച്ച ശേഷമാണ് നാട്ടിൽ നിന്ന് വാക്സിനെടുത്ത പ്രവാസികൾ മടങ്ങുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa