Saturday, November 23, 2024
Saudi ArabiaTop Stories

സൗദി പ്രതിരോധ സേന തകർത്ത ഹൂത്തി ഡ്രോണിൻ്റെ ഭാഗങ്ങൾ ജിസാനിലെ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചു

യമനിൽ നിന്ന് ഹൂത്തികൾ ജിസാനു നേരെ നടത്തിയ ബോംബ് ഡ്രോൺ ആക്രമണം സൗദി പ്രതിരോധ സേന തകർത്തു.

അതേ സമയം തകർക്കപ്പെട്ട ഡ്രോണിൻ്റെ ഭാഗങ്ങൾ ജിസാനിലെ അഹദ് അൽ മസാരിഹയിലെ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചു.

ഡ്രോണിൻ്റെ ഭാഗങ്ങൾ പതിച്ച് നിരവധി വീടുകൾക്കും കടകൾക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ലെനും അധികൃതർ വ്യക്തമാക്കി.

യമൻ അതിർത്തിക്കുള്ളിൽ നിന്നും സൗദിയുടെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ നിരവധി ആക്രമണങ്ങളാണു സമീപ ദിനങ്ങളിൽ നടത്തിയിട്ടുള്ളത്.

ഹൂത്തികളുടെ ജനവാസ കേന്ദ്രങ്ങൾക്കെതിരെയുള്ള പ്രകോപനപരമായ ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച ഹൂത്തികൾ സൗദിയിലേക്ക് ഡ്രോൺ അയക്കാനായി ഉപയോഗിക്കുന്ന ഒരു സൈനിക താവളം സഖ്യ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്