Saturday, November 23, 2024
Saudi ArabiaTop Stories

അവധിയിൽ പോയി മടങ്ങി വരാത്തവർക്ക് സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് കണക്കാക്കുന്നത് എന്ന് മുതൽ ? സൗദിക്ക് പുറത്തുള്ള തൊഴിലാളിയുടെ റി എൻട്രി വിസ പുതുക്കാൻ ഇഖാമയിൽ എത്ര കാലാവധി വേണം ? വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി

സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് സൗദി ജവാസാത്ത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ മറുപടി നൽകി.

സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയ ഒരു വിദേശിയുടെ വിസാ കാലാവാധി അവസാനിച്ചാൽ പിന്നീട് സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് എന്ന് മുതലാണു ബാധകമാകുക എന്ന ചോദ്യത്തിനു ജവാസാത്ത് വിശദീകരണം നൽകി.

വിസാ കാലാവധി അവസാനിച്ചത് മുതൽ മൂന്ന് വർഷം കഴിഞ്ഞതിനു ശേഷമായിരിക്കും അയാൾക്ക് പിന്നീട് സൗദിയിലേക്ക് മറ്റൊരു വിസയിൽ പ്രവേശിക്കാൻ സാധിക്കുക എന്നാണു ജവാസാത്ത് അറിയിച്ചത്.

അതേ സമയം പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ തിരികെ വരുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും 3 വർഷത്തെ വിലക്ക് ബാധകമാകില്ല എന്ന് ജവാസാത്ത് പ്രത്യേകം വീണ്ടും ഓർമ്മിപ്പിച്ചു.

സൗദിക്ക് പുറത്ത് പോയ വിദേശിയുടെ റി എൻട്രി വിസ സൗദിയിൽ നിന്ന് കഫീലിനു പുതുക്കാൻ ഇഖാമയിൽ എത്ര കാലാവധി വേണം എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി.

ഇഖാമാ കാലാവധി ചുരുങ്ങിയത് 90 ദിവസമെങ്കിലും ബാക്കിയുണ്ടെങ്കിൽ മാത്രമേ റി എൻട്രി വിസ പുതുക്കാൻ സാധിക്കൂ എന്നാണ് ജവാസാത്ത് പ്രതികരിച്ചത്. അതേ സമയം കൊറോണ പ്രതിസന്ധി മൂലം വിദേശങ്ങളിൽ കുടുങ്ങിയ വിദേശികളുടെ റി എൻട്രി വിസകൾ ഇഖാമ കാലാവധി മൂന്ന് മാസത്തിന് താഴെ ആയിട്ടും പുതുക്കി നൽകുന്നുണ്ട് .

ഗാർഹിക തൊഴിലാളികളുടെ ഇഖാമ കാലാവധി ചുരുങ്ങിയത് 14 മാസം ബാക്കിയുള്ളപ്പോൾ പുതുക്കാമെന്നും അതേ സമയം ഗാർഹിക തൊഴിലാളികളല്ലാത്താവരുടേത് ചുരുങ്ങിയത് 6 മാസം ബാക്കിയുള്ളപ്പോൾ പുതുക്കാമെന്നും ജവാസാത്ത് മറ്റൊരു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.

എക്സിറ്റ് വിസ ഇഷ്യൂ ചെയ്തത് മുതൽ 60 ദിവസമാണ് സൗദിയിൽ നിന്ന് പുറത്ത് പോകാനുള്ള സമയ പരിധിയെന്ന് ജവാസാത്ത് വീണ്ടും ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്