Sunday, September 22, 2024
Saudi ArabiaTop Stories

പണം നൽകി ഇഖാമ പുതുക്കിയിട്ടും റി എൻട്രി പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട് നിരവധി പ്രവാസികൾ

സൗദി സർക്കാർ ഓട്ടോമാറ്റിക്കായി ഇഖാമയും റി എൻട്രിയും പുതുക്കുന്നവരുടെ ലിസ്റ്റിൽ നിർഭാഗ്യവശാൽ ഉൾപ്പെടാതെ പോയ നിരവധി പ്രവാസികൾ സ്പോൺസർമാരുമായി ബന്ധപ്പെട്ട് ഇഖാമയും റി എൻട്രിയും പണം നൽകി പുതുക്കിപ്പോരുന്നുണ്ട്.

അതേ സമയം ചില പ്രവാസികളുടെ ഇഖാമാ കാലാവധി മാത്രം പുതുക്കാൻ സാധിക്കുകയും എന്നാൽ റി എൻട്രി വിസാ കാലാവധി പുതുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്.

റി എൻട്രി വിസ കാലാവധി അവസാനിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം പുതുക്കാൻ ശ്രമിച്ചവർക്കാണു കാലാവധി പുതുക്കാൻ സാധിക്കാതെ വരുന്നത്.

ഇത്തരത്തിൽ പ്രയാസം അനുഭവപ്പെടുന്ന പല പ്രവാസികളും പരിഹാരം ആരാഞ്ഞ് അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച് വ്യക്തമായ ഒരു പരിഹാര മാർഗം നിർദ്ദേശിക്കാൻ സാധിക്കുന്നില്ലെങ്കിലും ചില ട്രാവൽ ഏജൻസികളുമായി അറേബ്യൻ മലയാളി ബന്ധപ്പെട്ടപ്പോൾ സ്പോൺസർ സഹകരിക്കുമെങ്കിൽ പുതുക്കാൻ വഴികളുണ്ടെന്നാണു അറിയിച്ചത്.

അത് കൊണ്ട് തന്നെ അത്തരത്തിൽ പ്രയാസം അനുഭവപ്പെടുന്നവർക്ക് പരിചയക്കാരായ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് ആവശ്യമായ പരിഹാര മാർഗങ്ങൾ കാണാൻ ശ്രമിക്കാവുന്നതാണ്.

അതേ സമയം ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇഖാമാ, റി എൻട്രി കാലാവധികൾ അവസാനിച്ച പല പ്രവാസികളും നവംബർ മാസം വരെ പുതുക്കി ലഭിച്ചിട്ടില്ലെന്ന പരാതി അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോൾ ഓട്ടോമാറ്റിക്കായി പുതുക്കുന്ന നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണു മറുപടി നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്