Sunday, September 22, 2024
Saudi ArabiaTop Stories

ഇന്ന് മുതൽ റെസ്റ്റോറൻ്റ്, കഫെ, ഗ്രോസറി, സെൻട്രൽ സൂപർമാർക്കറ്റുകൾ എന്നിവയിൽ സൗദിവത്ക്കരണം പ്രാബല്യത്തിൽ: ഇളവുള്ള വിഭാഗങ്ങളെ വ്യക്തമാക്കി മന്ത്രാലയം

റിയാദ്: ഒക്ടോബർ 2 മുതൽ സൗദിയിലെ റേസ്റ്റോറൻ്റ്, കോഫീഷോപ്പ്, ഗ്രോസറി, സെൻട്രൽ സൂപർമാർക്കറ്റുകൾ എന്നിവയിൽ സൗദിവത്ക്കരണം നിലവിൽ വന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

റെസ്റ്റോറൻ്റുകളിൽ ( അതിൽ സർവീസ് നൽകുന്ന റെസ്റ്റോറൻ്റുകൾ, വിവാഹ സദ്യ നൽകുന്ന റെസ്റ്റോറൻ്റുകൾ, ഫാസ്റ്റ് ഫുഡ്, ജ്യൂസ് ഷോപ്പ് എന്നിവ ഉൾപ്പെടും) 20 ശതമാനം സൗദിവത്ക്കരണം ഇന്ന് മുതൽ ബാധകമാകും.

അതേ സമയം മുകളിൽ പറയപ്പെട്ട മേഖലകൾ ഷോപിംഗ് കോംപ്ള്ക്സുകളുടെ ഉള്ളിലോ ബിസിനസ് സെൻ്ററിൻ്റെ ഉള്ളിലോ ആണെങ്കിൽ 40 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കണം.

നാലോ അതിലധികം തൊഴിലാളികളോ ഉണ്ടെങ്കിൽ കരാർ ബാധകമാകും. ഒഴിവാക്കപ്പെട്ട മേഖലകൾക്ക് കരാർ ബാധകമാകില്ല.

ഡ്രിംഗ്സ്, കൂൾ ഐറ്റംസ്, ഐസ് ക്രീം എന്നീ മേഖലയിൽ 30 ശതമാനം സൗദിവത്ക്കരണം നടപ്പിലാകണം. അത് ഷോപിംഗ്, ബിസിനസ് കോപ്ളക്സുകളുടെ ഉള്ളിലാണെങ്കിൽ 50 ശതമാനം സൗദിവത്ക്കരിക്കണം. രണ്ടോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ കരാർ ബാധകമാകും.

വാഹനങ്ങളിൽ കറങ്ങി നടന്ന ഐസ് ക്രീം, ഫുഡ് ഐറ്റംസ്, ഡ്രിംഗ്സ് എന്നിവ വിൽക്കുന്നത് ഇനി മുതൽ 100 ശതമാനം സൗദികൾ തന്നെയായിരിക്കണം.

അതേ സമയം കഫ്തീരിയ, ഭക്ഷണം ഉണ്ടാക്കലും ഒരുക്കലും, കാറ്ററിംഗ് കോണ്ടാക്റ്റ്, കാൻ്റീൻ, ഫാക്ടറി, സ്കുൾ , ഹോസ്പിറ്റൽ, മദ്രസ എന്നിവിടങ്ങളിലെ കഫ്റ്റീരീയകൾ, അപാർട്ടുമെൻ്റുകൾക്കുള്ളിലെ റെസ്റ്റോറൻ്റുകളും കോഫി ഷോപ്പുകളും എന്നിവ സൗദിവത്ക്കരണ നിബന്ധനയിൽ നിന്നൊഴിവാകും.

അതോടൊപ്പം ക്ളീനിംഗ്, ലോഡിംഗ് ആൻ്റ് അൺലോഡിംഗ് പ്രൊഫഷനുകൾ സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

300 സ്ക്വയർ മീറ്ററിൽ കുറയാത്താ വലിപ്പമുള്ള ഗ്രോസറികളും സെൻട്രൽ മാർക്കറ്റുകളും സൗദിവത്ക്കരണാ നിബന്ധനയിൽ ഉൾപ്പെടും. 500 മീറ്ററിൽ കുറയാത്ത വലിപ്പമുള്ള സെൻട്രൽ മാർക്കറ്റുകളും ഉൾപ്പെടും.

ഈ മേഖലയിൽ കസ്റ്റമർ അക്കൗണ്ടൻ്റ്, ഫണ്ട് അക്കൗണ്ടിംഗ് സൂപർ വൈസർ, കസ്റ്റമർ കെയർ എന്നിവയിലെല്ലാം 100 ശതമാനം സൗദിവത്ക്കരണം ബാധകമാകും.

ആദ്യ ഘട്ടത്തിൽ ഡിപാർട്ട്മെൻ്റ് സൂപർവൈസർ പദവി 50 ശതമാനം സൗദിവത്ക്കരിക്കും. 6 മാസത്തിനു ശേഷം അത് 100 ശതമാനമക്കി ഉയർത്തും.

ഡിപാർട്ട്മെൻ്റ് മാനേജർ, ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി ബ്രാഞ് മാനേജർ എന്നീ തസ്തികകൾ 50 ശതമാനം സൗദിവത്ക്കരിക്കും.

രാജ്യത്തെ സ്വദേശി യുവതീയുവാക്കൾക്ക് അർഹമായ തൊഴിലവ്സരങ്ങൾ ലഭ്യമക്കുകയാണു ഡീലിൻ്റെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്