തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറുന്ന വ്യക്തിയെ ബലമായി പുറത്താക്കാൻ സെക്യൂരിറ്റി സ്റ്റാഫിനു അധികാരമുണ്ടോ ? സൗദി നിയമ വിദഗ്ധൻ വിശദീകരണം നൽകി
ജിദ്ദ: തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ വാണിജ്യ സ്ഥാപനങ്ങളിൽ കയറുന്ന വ്യകതികളെ ബലമായി പുറത്താക്കാൻ സെക്യൂരിറ്റി സ്റ്റാഫിനു അധികാരമുണ്ടോ എന്ന സംശയത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്‌മിനിസ്റ്റ്രേഷൻ ക്രിമിനൽ ലോ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ:അസീൽ അൽ ജുഐദ് പ്രതികരിച്ചു.
വാണിജ്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനു ഒരാളെ ബലമായി പുറത്താക്കാൻ അധികാരമില്ലെന്നാണു ഡോ:അസീൽ വ്യക്തമാക്കിയത്.
ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ചുമതല കാര്യങ്ങൾ എല്ലാം ക്രമപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകുക എന്നതാണ്. അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുറ്റ കൃത്യങ്ങൾ പ്രതിരോധിക്കുക്ക എന്നതിൽ അയാളുടെ ഉത്തരവാദിത്വം പരിമിതപ്പെടുത്തിയിരിക്കുന്നു.
കുറ്റ കൃത്യങ്ങൾ കണ്ടാൽ പോലീസിനെയോ മറ്റോ അറിയിക്കൽ അയാളുടെ ബാധ്യതയാണ്. ബലം പ്രയോഗിച്ച് നിയമം നടപ്പാക്കൽ പോലീസ് ചെയ്യേണ്ടതാണ് എന്നും ഡോ. അസീൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa