സൗദി പ്രവാസികൾക്ക് സുപ്രധാന അറിയിപ്പ്; ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കില്ല
രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പുറത്ത് വിട്ടു.
ഒക്ടോബർ 10 മുതൽ തവക്കൽനായിൽ സുപ്രധാന അപ്ഡേഷൻ വരുമെന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇമ്യൂൺ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുകയുള്ളൂ എന്നും വാക്താവ് അറിയിച്ചു.
നിലവിൽ ഒരു ഡോസ് വാക്സിനെടുത്തവർക്കും രോഗം വന്ന് സുഖം പ്രാപിച്ചവർക്കും 6 മാസക്കാലത്തേക്ക് ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നുണ്ട്.
അതോടൊപ്പം രോഗം വന്ന് സുഖം പ്രാപിച്ചതിനു ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കാലാവധിയില്ലാത്ത ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നുണ്ട്.
എന്നാൽ രോഗം വന്ന് സുഖം പ്രാപിച്ചത് ഇമ്യൂണിറ്റിക്ക് പരിഗണിക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നതിനാൽ രണ്ട് ഡോസ് സ്വീകരിക്കാത്തവർക്കെല്ലാം ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടും എന്ന് ഉറപ്പായിരിക്കുകയാണിപ്പോൾ.
രോഗം വന്ന് സുഖം പ്രാപിച്ചത് കൊണ്ട് നേടിയ സ്വാഭാവിക പ്രതിരോധ ശേഷിക്കൊപ്പം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചത് കൊണ്ട് കൊറോണ വക ഭേദങ്ങളെ ചെറുക്കാൻ സാധിക്കില്ലെന്ന് വാക്താവ് ഓർമ്മിപ്പിച്ചു.
എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ഗുരുതരാവസ്ഥയിലുള്ള ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരാണെന്നും അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa