സൗദിയിൽ പ്രതിദിന കൊറോണ മരണം രണ്ടിലേക്ക് താഴ്ന്നു; പുതിയ രോഗികൾ 41
റിയാദ്: പുതുതായി 41 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കി. അതേ സമയം 49 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2208 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 181 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം മാത്രമാണു സൗദിയിൽ രേഖപ്പെടുത്തിയത്. കൊറോണ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇതാദ്യമായാണു പ്രതിദിന മരണം രണ്ടിലേക്ക് താഴുന്നത്.
68.6 ശതമാനം പേർ സെക്കൻഡ് ഡോസ് സ്വീകരിച്ച അൽബാഹ സെക്കൻഡ് ഡോസ് സ്വീകരിച്ചവരുടെ പട്ടികയിൽ മുന്നിൽ നിൽക്കുംബോൾ ഏറ്റവും പിറകിലുള്ള അൽ ജൗഫിൽ 51.5 ശതമാനം പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചിട്ടുണ്ട്.
സൗദിയിൽ ഇത് വരെ 4,23,46,471 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,34,40,166 ഫസ്റ്റ് ഡോസും 1,89,06,305 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa