കടകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് ബിനാമിയുടെ ലക്ഷണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
വാണിജ്യ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് ബിനാമിയുടെ ലക്ഷണമാണെന്ന് സൗദി വാണിജ്യ മന്ത്രാലയം പ്രസ്താവിച്ചു.
കടകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് വിൽപ്പനച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ ചട്ട ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഉടനടി പിഴ ചുമത്തുമെന്നും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറീയിപ്പ് നൽകി.
ബിനാമി ബിസിനസുകൾ അവസാനിപ്പിച്ച് പദവി ശരിയാക്കാനുള്ള ഇളവ് കാലാവധി മന്ത്രാലയം അടുത്ത വർഷം ഫെബ്രുവ്രരി 16 വരെ നീട്ടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa