ഒക്ടോബർ 10 മുതൽ തവക്കൽനായിൽ സംഭവിക്കാൻ പോകുന്ന സ്റ്റാറ്റസുകളുടെ അപ്ഡേഷനുകളും വിഭാഗങ്ങളും സമയക്രമങ്ങളും അറിയാം
ഒക്ടോബർ 10 മുതൽ രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാതെ സ്ഥാപനങ്ങളിലോ പൊതു പരിപാടികളിലോ പ്രവേശിക്കുന്നതിനും പൊതു ഗതാഗതം ഉപയോഗിക്കുന്നതിനും മറ്റും പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ട് സൗദി ആഭ്യന്തര മന്ത്രാാലയത്തിൻ്റെ ഉത്തരവ് പ്രാബല്യത്തിൽ വരാൻ പോകുന്ന സാഹചര്യത്തിൽ ഇമ്യൺ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് കൂടുതൽ വിശാദീകരണങ്ങളുമായി അധികൃതർ. വിശദീകരണം താഴെ കൊടുക്കുന്നു.
ഇമ്യൂൺ: ഫൈസർ, ആസ്ട്രാസെനക്ക, മൊഡേണ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കും. സെകൻഡ് ഡോസ് സ്വീകരിച്ച ദിവസം മുതൽ സ്റ്റാറ്റസ് കാണാൻ സാധിക്കും.
ജോൺസൺ വാക്സിൻ ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കും.
സെനോഫാം, സെനോവാക് തുടങ്ങി ലോകാരോഗ്യ സംഘടന അംഗീകരിച്ച രാണ്ട് ഡോസ് വാക്സിനോട് കൂടി സൗദി അംഗീകരിച്ച ഫൈസർ, ആസ്ട്രാസെനക്ക, മൊഡേണ എന്നിവയിൽ ഏതെങ്കിലും ഒരു ഡോസ് കൂടി അഡീഷണലായി സ്വീകരിച്ചവർക്കും ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കും. അഡീഷണൽ ഡോസ് സ്വീകരിച്ചത് മുതലായിരിക്കും ഇമ്യൂൺ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക.
ഫസ്റ്റ് ഡോസ് റെസീവഡ്: ഫൈസർ, ആസ്ട്രാസെനക്ക, മൊഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവർക്ക് ഫസ്റ്റ് ഡോസ് റെസീവഡ് സ്റ്റാറ്റസ് ലഭിക്കും. ഇത് ഫസ്റ്റ് ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞായിരിക്കും പ്രത്യക്ഷപ്പെടുക.
അതോടൊപ്പാം ലോകാരോഗ്യ സംഘടന അംഗീകരിച്ച സിനോഫാം, സിനോവാക് തുടങ്ങിയ വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്കും സെക്കൻഡ് ഡോസ് സ്വീകരിച്ചത് മുതൽ ഫസ്റ്റ് ഡോസ് റെസീവഡ് എന്ന സ്റ്റാറ്റസ് ലഭിക്കും.
ഫസ്റ്റ് ഡോസ് എടുത്ത് 90 ദിവസം കഴിഞ്ഞ് സെക്കൻഡ് ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനാ സ്റ്റാറ്റസ് നോട്ട് പ്രൂവൻ റ്റു ബി ഇൻഫക്റ്റഡ് എന്നായി മാറും. പിന്നീട് അവർ സെക്കൻഡ് ഡോസ് സ്വീകരിക്കുന്നതോടെ സ്റ്റാറ്റസ് ഇമ്യൂൺ ആയിത്തീരുകയും ചെയ്യും.
നോട്ട് പ്രൂവൻ റ്റു ബി ഇൻഫക്റ്റഡ് : 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് തവക്കൽനായിൽ പ്രത്യക്ഷപ്പെടുന്ന സ്റ്റാറ്റസ് നോട്ട് പ്രൂവൻ റ്റു ബി ഇൻഫക്റ്റഡ് എന്നായിരിക്കും.
അൺ വാക്സിനേറ്റഡ്: 12 വയസ്സിനു മുകളിൽ പ്രായമുള്ള ഇത് വരെ വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രത്യക്ഷപ്പെടുന്ന സ്റ്റാറ്റസ് അൺ വാക്സിനേറ്റഡ് ആയിരിക്കും.
അതേ സമയം പുതിയ അപ്ഡേഷനിൽ രോഗം വന്ന് സുഖം പ്രാപിച്ചവർക്ക് പ്രത്യേകിച്ച് സ്റ്റാറ്റസൊന്നും കാണിക്കില്ല. രോഗം വന്ന് സുഖം പ്രാപിച്ചത് ഒരു ആരോഗ്യ അവസ്ഥയായി ഇപ്പോൾ സൗദി ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നില്ല എന്നതാണു കാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa