Sunday, November 24, 2024
OmanTop Stories

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ താമസ സ്ഥലത്തിനു മുകളിൽ മലയിടിഞ്ഞ് രണ്ട് പ്രവാസികൾ മരിച്ചു; വീഡിയോ

മസ്ക്കറ്റ്: ഒമാൻ തലസ്ഥാനത്തെ അൽ റസീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഷഹീൻ ചുഴലിക്കാറ്റ് മൂലം താമസ സ്ഥലത്തിനു മുകളിൽ മലയിടിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു.

ഏഷ്യക്കാരായ രണ്ട് പേരാണു മരിച്ചതെന്ന് ഒമാൻ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മസ്ക്കറ്റ് പ്രവിശ്യയിലെ അൽ ആമിറാത്ത് സ്റ്റേറ്റിൽ വെള്ളപ്പാച്ചിലിൽ പെട്ട് ഒരു കുട്ടി മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ഒരു വുഡൻ ഷിപ്പ് ഖാബൂസ് പോർട്ടിൽ മുങ്ങിയിരുന്നു. അതേ സമയം കപ്പലിണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഉഷണ മേഖലാ ചുഴലിക്കാറ്റായ ഷഹീൻ കര തൊട്ടത്.

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴക്കുമൊപ്പമായിരുന്നു ഷഹീൻ കരയിലേക്കെത്തിയത്.

അപകട സാധ്യത ഒഴിവാക്കാനായി പല പ്രദേശങ്ങളിലും നേരത്തെത്തന്നെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്. ലയിടിയുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്