Saturday, November 16, 2024
Saudi ArabiaTop Stories

നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് നിലവിൽ സൗദിയിലേക്ക് മടങ്ങാനുള്ള ചെലവ് കുറഞ്ഞ മൂന്ന് മാർഗങ്ങൾ ഇവയാണ്‌

വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങളിൽ അയവുകൾ വരുത്തിത്തുടങ്ങിയതോടെ സൗദിയിലേക്ക് മടങ്ങാനുള്ള ചെലവ് കുറഞ്ഞ വഴികൾ കൂടുതൽ തുറന്ന് വരുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്.

യു എ ഇ: ദുബൈ, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലൂടെ കൂടുതൽ യാത്രാ നടപടികൾ ഇല്ലാതെയും ഹോട്ടൽ ക്വാറന്റീൻ ഇല്ലാതെയും സൗദിയിലേക്ക് യാത്ര ചെയ്യാം.

വിമാന മാർഗവും കര മാർഗവും യാത്ര ചെയ്യുന്നവരുണ്ട്. വിമാന മാർഗമാണെങ്കിൽ ശരാശരി 70,000 ആണ് ചെലവ് വരുന്നത്. കര മാർഗമാണെങ്കിലും ഷാർജ വഴിയാണെങ്കിലും കുറച്ച് കൂടി ചെലവ് കുറയും.

ഖത്തർ: ഒക്ടോബർ 6 മുതൽ ഖത്തർ വഴി യാത്ര ചെയ്യുന്നവർക്ക് യാത്രാ ചെലവിൽ വലിയ തുക ലാഭിക്കാൻ സാധിക്കും. 6 ആം തീയതി മുതൽ ഹോട്ടൽ ക്വാറന്റീൻ 2 ദിവസമാക്കി ചുരുക്കിയതാണു കാരണം.

ഇതോടെ ആറാം തീയതിക്ക് ശേഷം നാട്ടിൽ നിന്ന് ഖത്തർ വഴി സൗദിയിലെത്താൻ 70,000 രൂപക്ക് സാധിക്കും എന്നാണ് അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. കര മാർഗമാണെങ്കിൽ ചെലവ് വീണ്ടും കുറയും.

നേപാൾ: നേപാൾ വഴിയും യാത്ര സാധ്യമായതോടെ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ഡെസ്റ്റിനേഷനായി നേപ്പാൾ മാറും.

ശരാശരി 60,000 രൂപക്ക് നേപാൾ വഴി സൗദിയിൽ എത്താൻ സാധിക്കുമെന്നാണു കണക്ക് കൂട്ടൽ.

നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ മാർഗം പോകുകയാണെങ്കിൽ ചെലവ് വീണ്ടും കുറഞ്ഞേക്കുമെന്ന് ട്രാവൽ ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്