മണിക്കൂറുകൾ നീണ്ട ഉദ്വേഗജനകമായ നിമിഷങ്ങൾക്ക് വിട;വാട്സാപും ഫെയ്സ്ബുക്കും തിരിച്ച് വന്നു
ഉപയോക്താക്കളെ മണിക്കൂറുകളോളം ഉദ്വേഗജനകമായ നിമിഷങ്ങളിൽ തളച്ചിട്ട് പണി മുടക്കിയ വാട്സാപും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വീണ്ടും പ്രവർത്തനക്ഷമമായി.
കഴിഞ്ഞ 7 മണിക്കൂറിലധികമായി ലോകത്താകമാനം ഉള്ള ഉപയോക്താക്കളെ നിരാശയിലാക്കി വാട്സാപും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണി മുടക്കിയിരുന്നു.
ട്വിറ്ററിൽ തങ്ങൾ ഉടൻ തിരിച്ച് വരുമെന്ന് അറിയിച്ച് ഫെയ്സ്ബുക്ക് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പണിമുടക്ക് 7അണിക്കൂർ നീണ്ട് നിന്നത് ആളുകളെ നിരാശരാക്കി.
അവസാനം വീണ്ടും സർവീസുകൾ ആക്റ്റീവ് ആയതായി അറിയിച്ച ഫെയ്സ്ബുക് മേധാവി സുക്കർബർഗ് ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിനു ക്ഷമാപണവും നടത്തി.
അതേ സമയം ഇത് വരെ സർവീസ് ഡൗൺ ആകാനുള്ള കാരണം ഫെയ്സ്ബുക്ക് വിശദീകരിച്ചിട്ടില്ല.
ആപുകൾ പണി മുടക്കിയപ്പോൾ പലരും ഗൂഗിൾ Duo , ടെലഗ്രാം, ട്വിറ്റർ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ആയിരുന്നു ആശയവിനിമയം തുടർന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa