സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ തുടർച്ചയായ മഴയും ആലിപ്പഴ വർഷവും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണം
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ വ്യത്യസ്ത കാലാവസ്ഥകൾ അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
രാജ്യത്തിൻ്റെ ചില പ്രദേശങ്ങൾ മിതമായതോ ശക്തമായതോ ആയ മഴക്ക് സാക്ഷ്യം വഹിക്കും. അതോടൊപ്പം ആലിപ്പഴ വർഷവും വെള്ളപ്പാച്ചിലും കാറ്റും അനുഭവപ്പെട്ടേക്കും.
ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെടും.നജ്രാൻ, അസീർ, ജിസാൻ, അൽബാഹ പ്രവിശ്യകളിലെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടും.
അതോടൊപ്പം മക്ക പ്രവിശ്യയിലെ പല ഭാഗങ്ങളിലും തുടർച്ചയായ മഴയും പൊടിക്കാറ്റും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa