Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള മൂന്ന് ശിക്ഷകൾ ഓർമ്മപ്പെടുത്തി പൊതു സുരക്ഷാ വിഭാഗം

റിയാദ്: സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള മൂന്ന് ശിക്ഷകൾ സൗദി പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി .

സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴ ലഭിക്കും. അതോടൊപ്പം 6 മാസം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. ശേഷം അയാളെ നാട് കടത്തുകയും ചെയ്യൂം.

കഴിഞ്ഞ ദിവസം കൂലിക്കഫീലുമാർക്ക് തടവും പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ കീഴിൽ പരിശോധനകൾ നടന്ന് വരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്