സൗദിയിൽ 1.94 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു
റിയാദ്: സൗദിയിൽ പുതുതായി 47 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 46 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 2220 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 147 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണികൂറിനുള്ളിൽ 4 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8736 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,30,12,472 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 2,35,80,178 പേർ ഫസ്റ്റ് ഡോസും 1,94,32,294 സെക്കൻഡ് ഡോസും സ്വീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa