സൗദി ഫൈറ്റർ ജെറ്റ് കടലിലെ ലക്ഷ്യ സ്ഥാനം ബോംബിട്ട് തകർക്കുന്നതിൻ്റെയും ആകാശത്ത് നിന്ന് എം ആർ ടി ടി ഫ്ളൈറ്റിൽ നിന്ന് ഇന്ധനം സ്വീകരിക്കുന്നതിൻ്റെയും വീഡിയോ വൈറലാകുന്നു
സൗദി ഫൈറ്റർ ജെറ്റ് എഫ്15എ എസ് എ കടലിലെ ടാർജറ്റ് ബോംബിട്ട് തകർക്കുന്നതിൻ്റെയും എം ആർ ടി ടി എയർ ക്രാഫ്റ്റിൽ നിന്ന് ഇന്ധനം സ്വീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ അൽ അറബിയ ചാനൽ പുറത്ത് വിട്ടു.
സൗദി പാകിസ്താൻ സംയുക്ത നേവി അഭ്യാസത്തിൻ്റെ ഭാഗമായി നടന്ന പ്രകടനത്തിൻ്റെ ദൃശ്യങ്ങളായിരുന്നു അൽ അറബിയ പുറത്ത് വിട്ടത്.
ഫൈറ്റർ ജെറ്റ് നേവി പ്രകടനത്തിൻ്റെ ഭാഗമായി എയർ ബേസിൽ നിന്ന് പുറപ്പെടുന്നത് മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
ഇതാദ്യമായാണു സൗദി വ്യോമ സേന ഇത്തരത്തിൽ നേവിയുടെ സംയുക്താഭ്യാസത്തിൽ ഭാഗമാകുന്നതെന്നത് ശ്രദ്ധേയമാണ്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa