പുതിയ വാർത്തകൾ; ശുഭ പ്രതീക്ഷയോടെ സൗദി പ്രവാസികൾ; നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വരെ യാത്ര മാറ്റി വെക്കേണ്ടതുണ്ടോ ?
ഓരോ ദിവസവും ആശ്വാസമേകുന്നതും അനുകൂലവവുമായ തരത്തിലുള്ള വാർത്തകൾ നാട്ടിലുള്ള സൗദി പ്രവാസികൾക്ക് വലിയ പ്രതീക്ഷകൾ നൽകിയിട്ടുണ്ട്.
ഏറ്റവും പുതുതായി വന്ന വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാകുമെന്ന തീരുമാനം താമസിയാതെ എല്ലാ വിഭാഗങ്ങൾക്കും നേരിട്ട് പ്രവേശിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.
അതോടൊപ്പം ഈ മാസം അവസാനിക്കുന്നതിനു മുംബ് തന്നെ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന സൗദിയിലെ ഇന്ത്യൻ അംബാസഡറുടെ പ്രസ്താവനയും ശുഭ പ്രതീക്ഷക്ക് വക നൽകുന്നു.
ഈ മാസം പകുതി മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്ന വിദേശികൾക്കും അടുത്ത മാസം പകുതി മുതൽ എല്ലാ തരം വിദേശ യാത്രക്കാർക്കും ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനവും പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അടുത്ത മാസം മുതൽ ചാർട്ടേഡ് വിമാനത്തിൽ അല്ലാതെ വരുന്ന വിമാന യാത്രക്കാർക്കും ടൂറിസ്റ്റ് വിസ നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം സൂചന നൽകുന്നത് ഈ മാസാവസാനത്തോടെത്തന്നെ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീക്കും എന്നതിലേക്കാണ്. അത് കൊണ്ട് തന്നെ ഇന്ത്യക്കൊപ്പം സൗദിയിലും വിലക്ക് നീക്കിയാൽ നോർമൽ രീതിയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുകയും മാന്യമായ നിരക്കിൽ പ്രവാസികൾക്ക് യാത്ര സാധ്യമാകുകയും ചെയ്യും.
സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്കുള്ള വിമാന സർവീസുകൾക്കുള്ള ഈ മാസാവസാനം മുതലുള്ള ബുക്കിംഗ് എയർ ഇന്ത്യ ആഴ്ചകൾക്ക് മുംബ് തന്നെ പ്രഖ്യാപിച്ചതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
ഈ മാസം 20 മുതൽ റിയാദ് സീസൺ എഡിഷൺ 2 ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി യാത്രാ നിയന്ത്രണങ്ങൾ സൗദി പൂർണ്ണമായും നീക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്.
ചുരുക്കത്തിൽ നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി പല സാഹചര്യങ്ങൾ കൊണ്ടും എല്ലാ വിഭാഗങ്ങൾക്കും സൗദിയിലേക്കുള്ള നേരിട്ടുള്ള യാത്രകൾ പുനരാരംഭിക്കുന്നതിനുള്ള അനുകൂല ഘടകങ്ങൾ ധാരാളമുണ്ട്.
അതേ സമയം സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ എല്ലാവർക്കും നേരിട്ടുള്ള യാത്ര എന്ന് മുതലായിരിക്കും സാധ്യമാകുക എന്നത് തീർച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ.
നേരിട്ടുള്ള യാത്രകൾ പൂനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന പല റിപ്പോർട്ടുകളും കാണുന്ന സാഹചര്യത്തിൽ നിലവിൽ യു എ ഇ വഴിയും മറ്റും മടങ്ങുന്നത് നിർത്തലാക്കി നേരിട്ട് സർവീസ് പുനരാരംഭിക്കുന്നത് വരെ കാത്തിരിക്കണോ എന്ന് ആരാഞ്ഞ് പല പ്രവാസികളും അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ അറേബ്യൻ മലയാളിക്ക് പറയാനുള്ളത്, സമീപ ദിനങ്ങളിൽ സൗദിയിലെത്തേണ്ട അത്യാവശ്യമുള്ളവർ നിലവിൽ ലഭ്യമായ ചുരുങ്ങിയ നിരക്കിലുള്ള മറ്റു രാജ്യങ്ങളിലൂടെയുള്ള പാക്കേജുകൾ അന്വേഷിച്ച് അവ സ്വീകരിച്ച് മടങ്ങുന്നത് തന്നെയാകും നല്ലത് എന്നാണ്. കാരണം എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കിൽ പോലും സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം വന്നാൽ മാത്രമേ ആശ്വാസം കൊള്ളാൻ വകുപ്പുള്ളൂ. മറ്റു രാജ്യങ്ങളിൽ 14 ദിവസം തങ്ങുന്നതിനിടക്ക് നേരിട്ട് സർവീസ് പ്രഖ്യാപനം ഉണ്ടായാൽ ഉടൻ അവിടെ നിന്ന് സൗദിയിലേക്ക് പോകാനും സാധിക്കും.
അതേ സമയം പെട്ടെന്ന് സൗദിയിലേക്ക് മടങ്ങേണ്ട അത്യാവശ്യമില്ലാത്തവർക്ക് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നത് വരെ ഇനിയും കാത്തിരിക്കുന്നത് കൊണ്ട് പ്രയാസം ഉണ്ടാകുകയില്ല എന്നാണ് അറേബ്യൻ മലയാളിയുടെ അഭിപ്രായം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa