ഇംഗ്ളീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് 153 കോടി റിയാലിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യൻ പിന്തുണയുള്ള കൺസോർഷ്യം ഏറ്റെടുത്തതായി ക്ളബ് അറിയിച്ചു.
ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നായ ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമകളായതിൽ തങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നതായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഗവർണർ യാസിർ അൽ റുമയ്യാൻൻ പറഞ്ഞു.
സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഭൂരിപക്ഷ പങ്കാളിയാകുന്നതോട് കൂടെത്തന്നെ ബ്രിട്ടീഷ് സമ്പന്നരായ റൂബൻ ബ്രദേഴ്സും ഫിനാൻഷ്യർ അമാൻഡ സ്റ്റാവ്ലിയും ന്യുകാസിൽ ഏറ്റെടുത്ത കൺസോർഷ്യത്തിൽ ഉൾപ്പെടുന്നുണ്ട്.
സൗദി ഇൻ വെസ്റ്റ്മെൻ്റ് ഫണ്ട് ഗവർണറും ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് അംഗവുമായ യാസിർ അൽ റുമയ്യാൻ ആയിരിക്കും ക്ളബ് ചെയർമാൻ.
ഈ ഏറ്റെടുക്കൽ ബ്രിട്ടീഷ് റീട്ടെയിൽ വ്യവസായി മൈക്ക് ആഷ്ലിയുടെ 14 വർഷത്തെ ക്ളബിൻ്റെ ഉടമസ്ഥാവകാശം അവസാനിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa