റിയാദ് സീസൺ 2 വിൽ പ്രതീക്ഷിക്കുന്ന വരുമാനം വെളിപ്പെടുത്തി തുർക്കി ആലു ശൈഖ്
റിയാദ്: റിയാദ് സീസൺ സെക്കൻഡ് എഡിഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം വെളിപ്പെടുത്തി സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി തലവൻ തുർക്കി ആലു ശൈഖ്.
സെക്കൻഡ് എഡിഷനിൽ നിന്നുള്ള വരുമാനം 6 ബില്യൻ റിയാൽ കവിയും എന്നാണ് തുർക്കി ആലുശൈഖ് വ്യക്തമാക്കിയത്.
റിയാദ് സീസൺ ഫസ്റ്റിൽ നിന്നുള്ള നേരിട്ടും അല്ലാതെയുമുള്ള വരുമാനം ഏകദേശം 6 ബില്യൻ റിയാലായിരുന്നു.
സീസൺ ഫസ്റ്റിന്റെ ചെലവ് 3.1 ബില്യൻ റിയാലുമായിരുന്നു.
അതേ സമയം ഈ വർഷം ചെലവ് കുറയുകയും വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ മാസം 20 നാണ് റിയാദ് സീസൺ സെക്കൻഡ് എഡിഷൻ ആരംഭിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa