പൂച്ചക്ക് ട്യൂണ നൽകും; ഭർത്താവ് പുറത്ത് നിന്ന് കഴിക്കേണ്ടി വരികയും ചെയ്യും: ചില വീട്ടുകാരുടെ മൃഗ സ്നേഹത്തിൽ ആശ്‌ചര്യം പ്രകടിപ്പിച്ച് സൗദി എഴുത്തുകാരൻ
വളർത്തു മൃഗങ്ങളെ , പ്രത്യേകിച്ച് പൂച്ചകളെ വളർത്തുന്നതിൽ ചിലർ കാണിക്കുന്ന അമിത താത്പര്യത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് സൗദി എഴുത്തുകാരൻ സഊദ് അശഹ് രി.
ഇത്തരത്തിലുള്ള ജീവികൾക്കുള്ള ആവാസ കേന്ദ്രം യഥാർത്ഥത്തിൽ വന്യ മേഖലകളാണ്. അല്ലാതെ വീടുകളുടെ ഉൾഭാഗം അല്ല.
പലരും പൂച്ചകളെ തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി പരിഗണിക്കുകയും ഒരു കുടുംബാംഗം പോലെ കരുതുകയും ചെയ്യുന്നുണ്ട്.
അടിസ്ഥാനപരമായി താൻ പൂച്ചകളെയോ മറ്റുള്ളവയെയോ വെറുക്കുന്നില്ല. എന്നാൽ അവ കഴിയേണ്ടത് പ്രകൃത്യാ അവക്ക് യോജിച്ച സ്ഥലങ്ങളിലാണ്. അല്ലാതെ വീടുകൾക്കകത്ത് അല്ല. വീടുകൾക്കകത്ത് നിന്ന് അവ മുഖേന പല രോഗങ്ങളും കുട്ടികളിലേക്ക് പടരാൻ കാരണമായേക്കാം.
താനറിയുന്ന ഒരാൾക്ക് പൂച്ചയെ സംരക്ഷിക്കാനായി പ്രതിമാസം 5,000 റിയാലോളം ചെലവ് വരുന്നുണ്ട്. ഇത് അമിത വ്യയമെന്നതിനു പുറമെ അനാരോഗ്യപരവും ആണ്.
ഭർത്താക്കന്മാർ റെസ്റ്റോറൻ്റുകളിൽ നിന്ന് ഫുഡ് കഴിക്കുന്ന സമയം വീട്ടിൽ പൂച്ചക്ക് ട്യൂണ വിളംബുകയായിരിക്കും വീട്ടമ്മ.
അതോടൊപ്പം പൂച്ചയുടെ കുത്തിവെപ്പിലും മറ്റും ആശങ്ക പ്രകടിപ്പിക്കുകയും കരുതലെടുക്കുകയും ചെയ്യുന്ന വീട്ടമ്മമാരുടെ കുട്ടികൾ പോളിയോ, ഹെപറ്റൈറ്റിസ് തുടങ്ങിയവയിൽ 4 മാസം പിറകിലായിരിക്കും.
എന്ത് കൊണ്ട് ആളുകൾ ഫാഷനും ട്രെൻഡിനും പിറകെ പോകുന്നുവെന്നും ചിലപ്പോൾ അതിലും പരിധി വിടുന്നുവെന്നതും തനിക്ക് ഇനിയും മനസ്സില്ലായിട്ടില്ല എന്നും സഊദ് അശഹ്രി പറഞ്ഞു. അതേ സമയം അദ്ദേഹത്തിൻ്റെ ലേഖനത്തിനെതിരെയും അനുകൂലിചും നിരവധി കമൻ്റുകളാാണു വന്നിട്ടുളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa