Monday, September 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ബിനാമികളെ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്ക് വൻ ഓഫർ ; വിദേശികൾക്ക് മൊബൈലിൽ മുന്നറിയിപ്പ് സന്ദേശം നൽകി മന്ത്രാലയം; ഒരാഴ്ചക്കുള്ളിൽ പിടിക്കപ്പെട്ടത് 16,000 നിയമ ലംഘകരായ വിദേശികൾ

ജിദ്ദ: ബിനാമികളെ കണ്ടെത്തി അധികൃതരെ അറിയിക്കുന്ന ഉദ്യോഗസ്ഥർക്ക് അധികൃതർ വലിയ ഓഫറുകളാണു പ്രഖ്യാപിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥർക്കു വേതന വർദ്ധനവും സ്ഥാനക്കയറ്റവുമെല്ലാം പ്രഖ്യാപനത്തിൽ പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിനാമികളെ കണ്ടെത്താനുള്ള പരിശോധനകളും ശ്രമങ്ങളും പല രീതികളിലും ഉണ്ടായേക്കാം.

ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർ അവ സ്വന്തം പേരിലോ കഫീലുമായി പങ്കാളിത്തത്തിലോ മറ്റോ ആക്കി പദവി ശരിയാക്കി കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമായിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

അതോടൊപ്പം സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ശിക്ഷകൾ ഓർമ്മപ്പെടുത്തി ആഭ്യന്തര മന്ത്രാലയം എല്ലാ ജനങ്ങൾക്കും മൊബൈലിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുന്നുണ്ട്.

സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും 6 മാസം വരെ ജയിലും നാടു കടത്തലും നേരിടേണ്ടി വരുമെന്നാണു എസ് എം എസിൽ ഓർമ്മപ്പെടുത്തുന്നത്.

അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരായ 16,151 പേരാണു പിടിക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പിടിക്കപ്പെട്ടവരിൽ 6970 ഇഖാമ നിയമ ലംഘകരും 1988 തൊഴിൽ നിയമ ലംഘകരും 7193 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നുണ്ട്. ഇഖാമ പ്രൊഫഷനുകൾ മാറി ജോലി ചെയ്യുന്നവരും ഇഖാമകൾ പുതുക്കാതെയും മറ്റും ജോലി ചെയ്യുന്നവരുമെല്ലാം ആവശ്യമായ പരിഹാരം മാർഗങ്ങൾ കണ്ടെത്തി പദവി ശരിയാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണിപ്പോൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്