തവക്കൽനാ ആപ്പിൽ ഒക്ടോബർ 10 മുതൽ പ്രത്യക്ഷപ്പെടുന്ന 8 സ്റ്റാറ്റസുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു
ജിദ്ദ: ഒക്ടോബർ 10 ഞായറാഴ്ച് മുതൽ തവക്കൽനാ ആപിൽ ആളുകളുടെ വിവിധ അവസ്ഥകൾക്കനുസരിച്ച് പ്രത്യക്ഷപ്പെടുന്ന വ്യത്യസ്തങ്ങളായ 8 സ്റ്റാറ്റസുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവ ഏതെല്ലാമെന്നറിയാം.
ഇമ്യൂൺ: ഇമ്യൂൺ എന്ന സ്റ്റാറ്റസ് ഇനി മുതൽ തവക്കൽനായിൽ പ്രത്യക്ഷപ്പെടുക സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ളതോ നിർദ്ദേശാമനുസരിച്ചുള്ളതോ ആയ വാക്സിനുകൾ ഫുൾ ഡോസ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കും.
റെസീവ്ഡ് ഫസ്റ്റ് ഡോസ് : സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർക്ക് ഇനി മുതൽ ഫസ്റ്റ് ഡോസ് റെസീവ്ഡ് എന്ന സ്റ്റാറ്റസ് ആയിരിക്കും കാണിക്കുക.
നോട്ട് പ്രൂവൻ ടു ബി ഇൻഫെക്റ്റഡ്: നിലവിൽ കൊറോണ വാക്സിൻ സ്വീകരിക്കേണ്ടതില്ലാത്ത വിഭാഗങ്ങൾക്ക് നോട്ട് പ്രൂവൻ ടു ബി ഇൻഫെക്റ്റഡ് സ്റ്റാറ്റസ് ആയിരിക്കും പ്രത്യക്ഷപ്പെടുക. ഇപ്പോൾ 12 വയസ്സിനു താഴെയുള്ളവർക്ക് ആയിരിക്കും ഇത് കാണുക.
നോട്ട് ഇമ്യൂൺ: വാക്സിൻ സ്വീകരിക്കേണ്ട വിഭാഗങ്ങളായിട്ടും വാക്സിൻ സ്വീകരിക്കാത്തവരായിരിക്കും നോട്ട് ഇമ്യൂൺ. 12 വയസ്സിനു മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഈ സ്റ്റാറ്റസ് ആയിരിക്കും ഉണ്ടായിരിക്കുക എന്ന് മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇൻഫെക്റ്റഡ്: കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ കൊറോണ ടെസ്റ്റിൽ പോസിറ്റീവ് ആയവർക്ക് ഇൻഫെക്റ്റഡ് സ്റ്റാറ്റസ് ആയിരിക്കും കാണിക്കുക.
കോണ്ടാക്റ്റ്: കൊറോണ സ്ഥിരീകരിച്ച ഒരാളുമായി ഇടപഴകിയ വ്യക്തികൾക്ക് ഇത്തരത്തിൽ കോണ്ടാക്റ്റ് സ്റ്റാറ്റസ് വ്യക്തമാകും.
ഹോം ക്വാറൻ്റീൻ: വീടുകളിൽ ക്വാറൻ്റീൻ കഴിയേണ്ടവർക്ക് ഹോം ക്വാറൻ്റീൻ സ്റ്റാറ്റസ് ആയിരിക്കും പ്രത്യക്ഷപ്പെടുക. ഹോം ക്വാറൻ്റീൻ മാക്സിമം 2 ദിവസമായി ചുരുക്കിയിരുന്നു.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ: സൗദി അംഗീകൃത വാക്സിൻ സ്വീകരിക്കാതിരുന്നാൽ ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമായ വിഭാഗങ്ങൾക്ക് ഈ സ്റ്റാറ്റസ് ആയിരിക്കും പ്രത്യക്ഷപ്പെടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം. https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa