ഹജ്ജ് ഉംറ വിസകൾ എംബസിയെയോ വിസ സെൻ്ററുകളെയോ സമീപിക്കാതെ മൊബൈലിൽ നിന്ന് ലഭ്യമാകും
സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ സെൽഫ് രെജിസ്റ്റ്രേഷൻ ആപ് -സൗദി വിസ ബയോ- വഴി തീർഥാടകർക്ക് എംബസിയെയോ വിസ സെൻ്ററുകളേയോ സമീപിക്കാതെത്തന്നെ ഹജ്ജ് ഉംറ ഇ വിസകൾ ലഭ്യമാകും.
തീർഥാടനം ഉദ്ദേശിക്കുന്നവർ തങ്ങളുടെ രാജ്യത്ത് നിന്ന് മൊബൈലിലെ ആപ് വഴി കണ്ണടയാളവും വിരലടയാളവും രെജിസ്റ്റർ ചെയ്യുന്നതോടെയാണു വിസ അപ്രൂവ് ആകുക.
ഇത്തരത്തിൽ സ്‌മാർട്ട് ഫോണുകളിൽ കണ്ണടയാളവും വരലടയാളവും രെജിസ്റ്റർ ചെയ്തവർ വീണ്ടും സൗദിയിലെത്തുന്ന സമയം കണ്ണടയാളവും വിരലടയാളവും നൽകേണ്ടതില്ല.
ആദ്യ ഘട്ടത്തിൽ 10 മില്ല്യനിലധികം തീർഥാടകർക്കും പിന്നീട് 2030 ആകുന്നതോടെ 30 മില്യൻ തീർഥാടകർക്കും ആപ് വഴിയുള്ള സേവനം ലഭ്യമാകും.
രണ്ടാം ഘട്ടത്തിൽ എല്ലാ തരത്തിലുള്ള വിസകളും ഇത്തരത്തിൽ സ്‌മാർട്ട് ഫോണുകൾ വഴി ബയോ മെട്രിക് സംവിധാനത്തിലൂടെ ലഭ്യമാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa