വ്യാഴാഴ്‌ച, മെയ്‌ 21, 2026
Saudi ArabiaTop Stories

സൗദി പൗരനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

റിയാദ്: കഴിഞ്ഞ ഒന്നര വർഷമായി കാണാതായെ സൗദി പൗരനെക്കുറിച്ച് വിവരം തരികയോ കണ്ടെത്തുകയോ ചെയ്യുന്നവർക്ക് കുടുംബം പാരിതോഷികം പ്രഖ്യാപിച്ചു.

ഖലീൽ അബ്ദുൽ അസീസ് എന്ന പേരുള്ള 84 വയസ്സുകാരനെയാണു ഒന്നര വർഷം മുംബ് കാണാതായതെന്ന് കുടുംബം അറിയിച്ചു.

റിയാദ് ഹയ്യൂദ്ദഖ് ലിലെ വീട്ടിൽ നിന്ന് തൻ്റെ പിതാവ് പുറത്തിറങ്ങിയതാണെന്നും ശേഷം ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മകൻ ബദർ അബ്ദുൽ അസീസ് വ്യക്തമാക്കി.

പിതാവിനു അൾഷിമേഴ്സ് രോഗമുണ്ടായിരുന്നതായും കാണാതായത് മുതൽ ഔദ്യോഗിക അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും മകൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്