വ്യാഴാഴ്‌ച, മെയ്‌ 21, 2026
Saudi ArabiaTop Stories

കൊറോണ പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കാത്തത്തിന് സൗദിയിൽ ഒരാഴ്‌ചക്കുള്ളിൽ രേഖപ്പെടുത്തിയത് 23,000 കേസുകൾ;1.98 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു

റിയാദ്: കഴിഞ്ഞ ഒരാാഴ്ചക്കുള്ളിൽ മാത്രം രാജ്യത്ത് കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികൾ പാലിക്കാത്തതിനു 23,000 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയ റിയാദ് പ്രവിശ്യയിൽ 8,900 കേസുകളാണ് കണ്ടെത്തിയതെങ്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ നജ്രാനിൽ 89 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ സ്വദേശികളും വിദേശികളും പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

സൗദിയിൽ പുതുതായി 59 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 41 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2220 ആക്റ്റീവ് കേസുകളാണുള്ളത്.

139 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8745 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് ഇത് വരെയായി 4.34 കോടിയിലധികം വാക്സിനുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 1.98 കോടിയിലധികവും സെക്കൻഡ് ഡോസാണെന്ന് ഹെൽത്ത് ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്