സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും പുതിയ വിസയിൽ സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിച്ചില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പ്രവാസിക്ക് നഷ്ടപ്പെട്ടത് 25,000 രൂപ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തതിനു ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ പ്രവാസിയെ ഇന്ന് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഇഷ്യു ചെയ്ത പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ മടക്കിയയച്ചതായി പരാതി.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റ് വിസയിലുമെല്ലാം നേരിട്ട് പോകാമെന്ന് സൗദി ജവാസാത്ത് ആവർത്തിച്ച് അറിയിക്കുന്നതിനിടയിലാണു പ്രവാസിക്ക് ഇത്തരത്തിൽ ഒരു തിക്താനുഭവം ഉണ്ടായത്.
എയർ ഇന്ത്യ വിമാനത്തിനു ടിക്കറ്റെടുത്ത പ്രസ്തുത പ്രവാസിക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ടിക്കറ്റ് നിരക്കിനത്തിൽ നഷ്ടപ്പെട്ടത് 25,500 രൂപയാണെന്ന് അദ്ദേഹം അറേബ്യൻ മലയാളിയെ അറിയിച്ചു.
സൗദി ജവാസാത്തിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധിച്ച് സംശയം ചോദിക്കുന്നവർക്കെല്ലാം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത വിസിറ്റ് വിസക്കാർക്കും പുതിയ വിസക്കാർക്കും യാത്രാ രേഖകൾ ശരിയാണെങ്കിൽ നേരിട്ട് പറക്കാമെന്ന് നിരവധി തവണ മറുപടി നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു മറുപടി താഴെ കൊടുക്കുന്നു.


സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് എക്സിറ്റിൽ നാട്ടിലെത്തിയ പല പ്രവാസികളും ഇതിനകം പുതിയ വിസ ഇഷ്യു ചെയ്ത് നാട്ടിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറന്നതായി ട്രാവൽ ഏജൻസികളും അറേബ്യൻ മലയാളിയെ അറിയിച്ചിട്ടുണ്ട്.
ഏതായാലും ഇനിയും ഇത്തരത്തിൽ പ്രശ്നം ഉണ്ടാകുന്നത് ഒഴിവാക്കാൻ മുകളിൽ കൊടുത്ത ജവാസാത്തിൻ്റെ ട്വിറ്റർ അക്കൗണ്ടിലെ മറുപടി ( ഇംഗ്ളീഷ് ട്രാൻസ്ലേഷൻ അടക്കം) മൊബൈലിൽ സൂക്ഷിച്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുക്കുന്നത് ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് അറിവില്ലാത്തവരാണെങ്കിൽ ബോധവത്ക്കരിക്കാൻ സഹായിക്കും.
നേരത്തെ തവക്കൽനായില്ലാത്തവർക്ക് മുഖീം രെജിസ്റ്റർ ചെയ്ത പ്രിൻ്റ് ഉണ്ടായാൽ മതിയെന്ന സിവിൽ ഏവിയേഷൻ്റെ സർക്കുലർ ഉണ്ടായിട്ട് പോലും ദുബൈ എയർപോർട്ടിൽ നിന്ന് പ്രവാസികളെ തിരിച്ചയച്ച സംഭവം ഉണ്ടായിരുന്നു.
അവസാനം ഉദ്യോഗസ്ഥരെ ബോധാവാന്മാരാക്കാൻ സിവിൽ ഏവിയേഷൻ്റെ സർക്കുലറും കൈയിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു പല പ്രവാസികളും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
