സൗദി ക്വാറന്റീൻ നഗര ഗ്രാമ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കെട്ടിടങ്ങളിലും ആകാം; ചെലവ് കുറഞ്ഞേക്കും
ജിദ്ദ: നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള താമസ സൗകര്യങ്ങളിലും ക്വാറന്റീനു അനുമതി നൽകി സൗദി സിവിൽ ഏവിയേഷൻ.
ഇത്തരം താമസ സൗകര്യങ്ങളുടെ ബുക്കിങിന്റെ ക്യു ആർ കോഡ് കാണിച്ചാൽ വിമാനത്തിൽ ബോഡിംഗ് അനുവദിക്കണമെന്നാണു സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലറിൽ വിമാനക്കംബനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ ഇഖാമയുള്ളവർക്കും തൊഴിൽ വിസയുള്ളവർക്കും മാത്രമേ നഗര ഗ്രാമ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള താമസ സൗകര്യങ്ങൾ ക്വാറന്റീനിനായി ഉപയോഗപ്പെടുത്താനാകൂ.
മേൽ പരാമർശിച്ച വിഭാഗം യാത്രക്കാർ മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് എയർലൈൻ കമ്പനികൾ ഉറപ്പ് വരുത്തണമെന്നും ഗാക്ക സർക്കുലറിൽ പറയുന്നു.
പുതിയ സർക്കുലറിൽ പരാമർശിച്ച പോലെ നഗര ഗ്രാമ കാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നവർക്ക് ചുരുങ്ങിയ ചെലവിൽ തന്നെ ഇനി ക്വാറന്റീൻ സാധ്യമായേക്കും.
നിലവിൽ ഹോട്ടൽ ക്വാറന്റീനു ചുരുങ്ങിയത് 2500 റിയാലോളം മുടക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്.
അതേ സമയം വിസിറ്റ് വിസക്കാർക്ക് ഇത് വരെ ഉണ്ടായിരുന്നത് പോലെ ഹോട്ടൽ ക്വാറന്റീൻ തന്നെ വേണ്ടി വരും എന്നാണ് സർക്കുലറിൽ നിന്ന് മനസ്സിലാകുന്നത്.
സൗദി ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ദിനങ്ങൾ 5 ദിവസമായി നേരത്തെ ചുരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa