Monday, September 23, 2024
Saudi ArabiaTop Stories

ശമ്പള അക്കൗണ്ട് ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അടിസ്ഥാന നിബന്ധന സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി

ഒരു ഉപയോക്താവിനു നിലവിൽ അക്കൗണ്ട് വഴി ലഭിക്കുന്ന ശമ്പളം മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള അടിസ്ഥാന നിബന്ധന സൗദി കേന്ദ്ര ബാങ്ക് – സാമ- വ്യക്തമാക്കി.

ഒരു ഉപയോക്താവിന്റെ മേൽ സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലെങ്കിൽ തന്റെ ശമ്പളം ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അവകാശമുണ്ടെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു.

ഉപയോക്താവിനു ബാധ്യതകൾ ഒന്നും ഇല്ലെന്ന് വ്യക്തമാക്കുന്ന റിലീസ് ലെറ്റർ അപേക്ഷിച്ച് 7 ദിവസത്തിനുള്ളിൽ നൽകാൻ ബാങ്കിനു ബാധ്യതയുണ്ട്.

അതേ സമയം അപേക്ഷകൻ ക്രെഡിറ്റ് കാർഡ് ഉള്ളയാളാണെങ്കിൽ അപേക്ഷിച്ച് 30 ദിവസത്തിനകം റിലീസ് ലെറ്റർ നൽകിയിരിക്കണം.

ഏതെങ്കിലും കേസ് നിലവിൽ ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാകുകയുള്ളൂ. ഉപയോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും മറ്റും അറിയാൻ കേന്ദ്ര ബാങ്കിന്റെ സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും സാമ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്