Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പിടിക്കപ്പെട്ടത് 16,550 നിയമ ലംഘകരായ വിദേശികൾ

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന പരിശോധനയിൽ നിയമ ലംഘകരായ 16,550 വിദേശികൾ പിടിക്കപ്പെട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായവരിൽ 7318 ഇഖാമ നിയമ ലംഘകരും 2042 തൊഴിൽ നിയമ ലംഘകരും 7190 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.

അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 325 പേരും പിടിക്കപ്പെട്ടു. അതിൽ 50 ശതമാനം യമനികളും 46 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു

അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തിനു പുറത്തേക്ക് കടക്കാൻ ശ്രമിച്ച 55 പേരും നിയമ ലംഘകർക്ക് സംരക്ഷണം നല്കിയ 107 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നിയമ ലംഘകർക്കും അവരെ സഹായിക്കുന്നവർക്കും അവർക്ക് ജോലി നൽകുന്നവർക്കും സുരക്ഷാ വിഭാഗം ശക്തമായ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്