Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിലെ എയർപോർട്ടുകളിലെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താൻ സിവിൽ ഏവിയേഷന്റെ നിർദ്ദേശം

ജിദ്ദ: രാജ്യത്തെ എയർപോർട്ടുകളിലെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താൻ സൗദി സിവിൽ ഏവിയേഷൻ വിമാനക്കംബനികളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ മുഴുവൻ ശേഷിയും ഇന്ന്-ഞായറാഴ്ച-മുതൽ ഉപയോഗപ്പെടുത്താൻ സജ്ജമാകുമെന്നും സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

എയർപോർട്ടുകളിലെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താനുള്ള നിർദ്ദേശം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

മുഴുവൻ ശേഷിയും ഉപയോഗിക്കാൻ അനുമതി നൽകിയെങ്കിലും തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരുമെന്ന് സിവിൽ ഏവിയേഷൻ പ്രത്യേകം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്