പരസ്യമായി മാസ്ക് ഒഴിവാക്കി സൗദിയുടെ പുതിയ ആരോഗ്യ മന്ത്രി; വീഡിയോ വൈറലാകുന്നു
ജിദ്ദ: പുതിയ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ തുറന്ന സ്ഥലത്ത് വെച്ച് മാസ്ക്ക് ഒഴിവാക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
മുൻ സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ തന്റെ കൂടെ പ്രവർത്തിച്ച മുൻ സഹ പ്രവർത്തകർക്ക് നന്ദി പറയാനെത്തിയപ്പോഴായിരുന്നു ഫഹദ് അൽ ജലാജിൽ മാസ്ക് ഒഴിവാക്കിയത്.
തൗഫീഖ് അൽ റബീഅയുമായി ഒരു തുറന്ന സ്ഥലത്തേക്ക് നീങ്ങിയ ശേഷമായിരുന്നു ആരോഗ്യ മന്ത്രി മാസ്ക് ഊരി മാറ്റിയത്.
” താങ്കളുടെ പ്രവർത്തനങ്ങൾക്ക് അർഹമായത് ലഭിക്കട്ടെ, അല്ലാഹു താങ്കളുടെ മുഖം പ്രകാശിപ്പിക്കട്ടെ, താങ്കൾ ഒരിക്കലും കുറവ് വരുത്തിയിട്ടില്ല” എന്നായിരുന്നു പുതിയ ആരോഗ്യ മന്ത്രി പഴയ ആരോഗ്യ മന്ത്രിക്ക് നല്കിയ യാത്രയയപ്പ് ചടങ്ങിൽ പ്രസംഗിച്ചത്.
ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർ തൗഫീഖ് അൽ റബീഅക്ക് ഹൃദ്യമായ യാത്രയയപ്പാണു നൽകിയത്.
തന്റെ കൂടെ പ്രതിസന്ധി സമയത്ത് ഉറച്ച് നിന്ന സഹപ്രവർത്തകർക്ക് തൗഫീഖ് അൽ റബീഅ നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസം തൗഫീഖ് അൽ റബീഅയെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഹജ്ജ് ഉംറ മന്ത്രിയായി രാജാവ് അവരോധിച്ചിരുന്നു.
പുതിയ ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ യോടൊത്ത് നിൽക്കുന്നതിനിടെ മാസ്ക് ഒഴിവാക്കുന്ന രംഗം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa