ഹിമാലയ പര്‍വതാരോഹണത്തിനിടെ മലയാളി വിദ്യാർഥി മരിച്ച വാർത്ത ജിദ്ദ മലയാളികൾക്ക് തീരാ നൊമ്പരമായി
ജിദ്ദ: ഹിമാലയ പര്‍വതാരോഹണത്തിനിടെ ജിദ്ദ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർഥി മരിച്ച വാർത്ത ജിദ്ദാ മലയാളികൾക്ക് തീരാ നൊമ്പരമായി.
ജിദ്ദ പ്രവാസിയും കൂട്ടം സെക്രട്ടറിയുമായ സൈഫു വണ്ടൂരിന്റെ മകൻ മാസിൻ (18) ആണ് ശ്വാസതടസ്സം മൂലം മരിച്ചത്.
ജിദ്ദ ഡാന്‍സ് ഗ്രൂപ്പ്, സോക്കര്‍ ഫ്രീക്‌സ് ഫുട്ബാള്‍ അക്കാദമി മെമ്പർ എന്നിവയിൽ സജീവ സാന്നിദ്ധ്യമായിരുന്നു മാസിൻ.
സഹായികളോ കൂട്ടുകാരോ ഒന്നും ഇല്ലാതെ ഒറ്റക്കായിരുന്നു മാസിന്‍ പര്‍വതാരോണത്തിന് ശ്രമിച്ചതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉദ്യമത്തിനിടെ ശ്വാസം കിട്ടാതെ ബോധരഹിതനായ മാസിനെ ഉടന്‍ ഹിമാലയ ആള്‍ടിട്യൂഡ് ഹെല്‍ത് പോസ്റ്റിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് ഹെലികോപ്റ്ററിലെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം താഴേക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa