അൽബാഹ പ്രവിശ്യയിൽ 11 മേഖലകൾ കൂടി സൗദിവത്ക്കരിക്കാൻ തീരുമാനം
അൽബാഹ: പ്രവിശ്യയിലെ 11 മേഖലകൾ സൗദിവത്ക്കരിക്കുന്നതിനുള്ള മന്ത്രാലയ തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രാലയം എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.
റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഹോം ഫർണീച്ചർ, വീട്ടുപകരണങ്ങൾ, കാർപ്പറ്റ്, ബുക്ക് ആൻ്റ് ഓഫീസ് ടൂൾസ്, ടോയ്സ് ആൻ്റ് ബൈസക്കിൾസ്, ഇലക്ട്രിക്കൽ അപ്ളയൻസസ്, പ്ളാസ്റ്റിക് മെറ്റീരിയലും സോപ്പും ഡിറ്റർജൻ്റും, വാട്ടർ ആൻ്റ് ഡ്രിംഗ്സ് എന്നിവയുടെ ഔട്ട്ലറ്റുകൾ സൗദിവത്ക്കരണ നിയമത്തിൽ ഉൾപ്പെടും.
അതോടൊപ്പം ഫ്രൂട്ട്സ്, പച്ചക്കറികൾ, ഈത്തപ്പഴം,ഗിഫ്റ്റ് ആൻ്റ് ഹാൻഡി ക്രാഫ്റ്റ്സ് എന്നവയുടെ ഔട്ട്ലറ്റുകളും സൗദിവത്ക്കരണ നിയമത്തിൽ പെടുന്നു.
ഫ്രൂൂട്ട്സ്, പച്ചക്കറി, ഈത്തപ്പഴ, ഗിഫ്റ്റ്സ് അൻ്റ് ഹാൻഡി ക്രാഫ്റ്റ്സ് എന്നിവയുടെ സൗദിവത്ക്കരണം 100 ശതമാനമായിരിക്കും.
അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച കോഫി ഷോപ്പ് മേഖലയുടെ സൗദിവത്ക്കരണം 50 ശതമാനവും റെസ്റ്റോറൻ്റ് മേഖലയുടെ സൗദിവത്ക്കരണം 40 ശതമാനവുമായിരിക്കും.
അതേ സമയം ക്ളീനിംഗ്, ലോഡിംഗ് അൺ ലോഡിംഗ്, ഡ്രൈവർമാർ എന്നീ പ്രഫഷനുകൾ സൗദിവത്ക്കരണ നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും.
അടുത്ത വർഷം ജനുവരി 14 മുതലായിരിക്കും സൗദിവത്ക്കരണം നിബന്ധനകൾ പ്രാബല്യത്തിൽ വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa