Sunday, November 24, 2024
Saudi ArabiaTop Stories

അമേരിക്കക്ക് എണ്ണ നൽകുന്നത് നിർത്തലാക്കിക്കൊണ്ടുള്ള ഫൈസൽ രാജാവിൻ്റെ പ്രഖ്യാപനത്തിന് ഇന്നേക്ക് 48 വർഷം

അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ നൽകുന്നത് നിർത്തലാക്കിയ മുൻ സൗദി ഭരണാധികാരി ഫൈസൽ രാജാവിൻ്റെ ധീരമായ നിലപാടിനു ഇന്നേക്ക് 48 വർഷം.

1973 ലായിരുന്നു അമേരിക്കയും നെതർലാൻ്റും അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കാൻ ഫൈസൽ രാജാവ് തീരുമാനമെടുത്തത്.

ഈജിപ്തിൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തെ പിന്തുണച്ചതിനാലായിരുന്നു അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വിതരണം ചെയ്യുന്നത് നിർത്തൽ ചെയ്യുന്നതിനുള്ള തീരുമാനമെടുക്കാൻ ഫൈസൽ രാജാവിനെ പ്രേരിപ്പിച്ചത്.

ഫൈസൽ രാജാവിൻ്റെ ധീരമായ നിലപാടിനു പിറകെ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇന്ധന ക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുകയും ഇസ്രായേൽ അധിനിവേശ ഭൂമിയിൽ നിന്ന് പിന്മാറുകയും പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടിൽ അയവ് വരുത്തുകയും ചെയ്തിരുന്നു.

ഫൈസൽ രാജാവ് എണ്ണ നൽകുന്നത് നിർത്തലാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തുന്നതും ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങളിൽ എണ്ണ ക്ഷാമം അനുഭവപ്പെട്ടതും പിന്നീട് ഈജിപ്തിൽ എത്തിയ ഫൈസൽ രാജാവിനെ ഈജിപ്ത് ജനത സ്വീകരിച്ചതുമെല്ലാം ദാറ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചു.

ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ വാഹനങ്ങൾ മൃഗങ്ങൾ കെട്ടി വലിക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്