Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം നൂറിനു താഴെയായി; 4.48 കോടി വാക്സിനുകൾ വിതരണം ചെയ്തു

ജിദ്ദ: സൗദിയിൽ പുതുതായി 49 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 38 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്തു.

നിലവിൽ 2214 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 90 പേർ ഗൂരുതരാവസ്ഥയിൽ കഴിയുന്നു. മാസങ്ങൾക്ക് ശേഷമാണു സൗദിയിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം നൂറിനും താഴെയെത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ രണ്ട് കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8767 ആയി.

രാജ്യത്ത് ഇത് വരെയായി 4.48 കോടിയിൽ പരം വാക്സിനുകൾ വിതരണം ചെയ്തു. 2.08 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചിട്ടുണ്ട്..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്