സൗദിയിൽ പള്ളികളിൽ അകലം പാലിക്കുന്നത് തുടരണം; കാരണം വിശദീകരിച്ച് മന്ത്രാലയം
ജിദ്ദ: രാജ്യത്തെ പള്ളികളിൽ അകലം പാലിക്കുന്നതും മറ്റു മുൻ കരുതൽ നടപടികൾ സ്വീകരിക്കുനതും തുടരണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
അകലം പാലിക്കുന്നതും മാസ്ക്ക് ധരിക്കുന്നതും ഒഴിവാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ നാലാമതായി പരാമർശിച്ച പോയിൻ്റിൻ്റെ അടിസ്ഥാനത്തിലാണ് പള്ളികളിൽ അകലം പാലിക്കുന്നതും മാസ്ക്ക് ധരിക്കുന്നതും ഇനിയും തുടരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇളവുകൾ അനുവദിച്ച് കൊണ്ടുള്ള പ്രഖ്യാപനത്തിൽ നാലാമത്തെ പോയിൻ്റായി തവക്കൽന ആപ്ലിക്കേഷനിലൂടെ സന്ദർശകർക്ക് ആരോഗ്യസ്ഥിതി പരിശോധന ബാധകമല്ലാത്ത സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും തുടരുമെന്ന് പ്രത്യേകം പരമാർശിച്ചിരുന്നു.
പള്ളികളിൽ വിവിധ പ്രായക്കാരും വ്യത്യസ്ത ആരോഗ്യ സ്ഥിതിയിലുള്ളവരും പതിവായി പ്രവേശിക്കുന്നതാണ്.
പള്ളികളിലെ പ്രവേശന പോയിൻ്റുകളിൽ തവക്കൽനാ ആപ് ഉപയോഗിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുമില്ല.
അത് കൊണ്ട് തന്നെ പള്ളികളിലെത്തുന്ന വിശ്വാസികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രാലയം ഓർമ്മപ്പെടുത്തി.
അതേ സമയം മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും അകലം പാലിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa