Saturday, November 23, 2024
Saudi ArabiaTop Stories

ഇഖാമ കാലാവധി അവസാനിച്ചവർക്ക് കഫീൽ അറിയാതെ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യുന്ന സന്ദർഭത്തിൽ ചെലവ് ആരാണ് വഹിക്കുക ? മന്ത്രാലയം വിശദീകരിക്കുന്നു

ഇഖാമ കാലാവധി അവസാനിച്ച തൊഴിലാളി മന്ത്രാലയത്തെ സമീപിക്കുകയും തുടർന്ന്‌ മന്ത്രാലയം എക്സിറ്റിനായി വർക്ക് പെർമിറ്റ് ഇഷ്യു ചെയ്ത് എക്സിറ്റ് വിസ നൽകുകയും ചെയ്യുന്ന സന്ദർഭത്തിൽ ചെലവ് ആരാണു വഹിക്കുകയെന്നതിനെ സംബന്ധിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.

ഇത്തരത്തിൽ ഇഖാമ കാലാവധി അവസാനിച്ച തൊഴിലാളിക്ക് എക്സിറ്റ് വിസ നൽകാനായി വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനായുള്ള ചെലവ് നിലവിലുള്ള സ്പോൺസ്റുടെ മേൽ ആയിരിക്കും ചുമത്തുക എന്നാണു മന്ത്രാലായം വിശദീകരിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഇത്തരത്തിൽ വർക്ക് പെർമിറ്റ് ഫീസ് കഫീലിനു മേൽ ചുമത്തിക്കൊണ്ട് 7,300 വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് കൊടുത്തതായി മന്ത്രാലയത്തിൻ്റെ റിയാദ് പ്രവിശ്യാ വിഭാഗം വ്യക്തമാക്കി.

അതോടൊപ്പം മരണപ്പെട്ട 71 തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നേടിയെടുത്ത് എംബസികൾ വഴി അവരുടെ വീടുകളിൽ എത്തിച്ച് കൊടുത്തതായും റിയാദ് പ്രവിശ്യാ മന്ത്രാലയ ബ്രാഞ്ച് മേധാവി അറിയിച്ചു.

സ്പോൺസർ അറിയാതെത്തന്നെ ഹുറൂബ് കേസുകളും കഫാല മാറ്റ കേസുകളും മറ്റും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മുകളിൽ പരാമർശിച്ച കേസുകൾ അധികൃതർ കൈകാര്യം ചെയ്തത്.

അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് മന്ത്രാലയത്തിനു വ്യക്തമായാൽ തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് കഫാല മാറാൻ വകുപ്പുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്