സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അംബാസഡറുടെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പ്രവാസികൾ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് കൂടി ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാനാകും വിധം വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഇന്ത്യൻ അംബാസഡറുടെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പ്രവാസികളാണു നാട്ടിലുള്ളത്.
അടുത്ത മാസം അവസാനം വരെ ഇഖാമ റി എൻട്രി കാലാവധികൾ നീട്ടിക്കിട്ടിയവരും അല്ലെങ്കിൽ അതിലുമപ്പുറം കാലാവധികൾ നിലവിലുള്ളവരുമാണു ഇത്തരത്തിൽ അംബാസഡറുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ച് നാട്ടിൽ കഴിയുന്നത്.
അതേ സമയം നിരവധി പ്രവാസികൾ നിലവിൽ ലഭ്യമായ ചുരുങ്ങിയ പാക്കേജുകൾ സെലക്റ്റ് ചെയ്ത് സൗദിയിലേക്ക് യു എ ഇ വഴിയും നേപ്പാൾ വഴിയുമെല്ലാം പറക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്.
പെട്ടെന്ന് മടങ്ങേണ്ടവരും ഏതെങ്കിലും സാഹചര്യത്തിൽ നേരിട്ടുള്ള യാത്ര പുനരാരംഭിച്ചില്ലെങ്കിൽ വീണ്ടും പ്രയാസപ്പെടുമെന്ന് തോന്നുന്ന സാഹചര്യമുള്ളവരുമെല്ലാം ഇപ്പോൾത്തന്നെ മറ്റു രാജ്യങ്ങളിലൂടെ സൗദിയിലേക്ക് മടങ്ങുന്നുണ്ട്.
ഈ മാസം അവസാന വാരത്തോടെത്തന്നെ സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ സബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നായിരുന്നു അംബാസഡർ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നത്.
ഏതെങ്കിലും സാഹചര്യത്തിൽ ഈ മാസാവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ സംബന്ധിച്ച് പ്രഖ്യാപനം ഒന്നും ഉണ്ടായില്ലെങ്കിൽ ഇനിയും കാത്തിരിക്കാതെ നവംബർ ആദ്യ വാരം തന്നെ മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് പറക്കാനാണു പ്ളാനെന്നാണു നിലവിൽ നാട്ടിലുള്ള പല പ്രവാസികളും അറേബ്യൻ മലയാളിയെ അറിയിച്ചത്.
ഏതായാലും പല സാഹചര്യങ്ങൾ കൊണ്ടും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണു പലരും പ്രതീക്ഷിക്കുന്നത്. അഥവാ പുനരാരംഭിച്ചില്ലെങ്കിലും ചുരുങ്ങിയ ചെലവിൽ മറ്റു രാജ്യങ്ങൾ വഴിയുള്ള പലതരം പാക്കേജുകൾ ഉള്ളതിനാൽ അടുത്ത മാസം അവ ഉപയോഗപ്പെടുത്തിയെങ്കിലും പോകാമെന്നതിനാൽ നേരത്തെയുള്ള ആശങ്കകൾ പ്രവാസികൾക്ക് ഇല്ലാതായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa