Thursday, April 17, 2025
Saudi Arabia

സൗദി നാഷണൽ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്തു

മക്ക: അബീർ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ മക്കയിൽ പ്രവർത്തിക്കുന്ന സൗദി നാഷണൽ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിതവിഭാഗം പ്രവർത്തന സജ്ജമായി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഡോ. ജെംഷിത് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിന്റെ ആരോഗ്യപരമായ മുന്നേറ്റത്തിന് അത്യാഹിത വിഭാഗം വഹിക്കുന്ന വിലയേറിയ പങ്കിനെക്കുറിച്ചും അബീർ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ അത്യാഹിത വിഭാഗങ്ങൾ ആധുനിക വത്കരിക്കാൻ നടക്കുന്ന പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്ററും ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. അഹമ്മദ് ആലുങ്ങൽ സ്ഥാപനത്തിന്റെ സാങ്കേതിക ഉന്നമനത്തിന്നായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിശദീകരിച്ചു.

ഡോ. ഫഹീം റഹ്മാൻ (ഡെപ്യൂട്ടി ഹോസ്പിറ്റൽ ഡയറക്ടർ), ഡോ. തലാൽ ഇക്രം (മെഡിക്കൽ ഡയറക്ടർ), ഹസ്സൻ അൽ ഗാംരി (അഡ്മിനിസ്ട്രേഷൻ മാനേജർ) തുടങ്ങിയവർ സംസാരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്