Sunday, September 29, 2024
Saudi ArabiaTop Stories

സൗദിയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിനു ബുക്ക് ചെയ്യാം

ജിദ്ദ: 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഇപ്പോൾ ബൂസ്റ്റർ (മൂന്നാമത്) ഡോസിനു ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്കാണു മൂന്നാമത്തെ (ബൂസ്റ്റർ) ഡോസിനു ബുക്ക് ചെയ്യാൻ സാധിക്കുക.

കൊറോണ വാക്സിൻ മൂന്നാമത് ഡോസ് കൂടുതൽ വിഭാഗങ്ങൾക്ക് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

വിട്ട് മാറാത്ത രോഗങ്ങളുള്ളവർക്കും അപകട സാധ്യതയുള്ള തൊഴിലുകൾ ചെയ്യുന്നവർക്കും വരും ദിനങ്ങളിൽ മൂന്നാമത് ഡോസ് വാക്സിൻ നൽകിയേക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നിലവിൽ ഡയാലിസിസ് ചെയ്തവർക്കും അവയവ മാറ്റ ഓപ്പറേഷൻ നടത്തിയവർക്കും മുതിർന്ന പ്രായക്കാർക്കുമാണ്‌ മൂന്നാമത് ഡോസ് നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്