വാക്സിനെടുക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് ബലദിയ ലൈസൻസ് നൽകൽ ആരംഭിച്ചു
സൗദി അംഗികൃത വാക്സിനുകൾ നിർദ്ദിഷ്ട ഡോസുകൾ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകൽ ആരംഭിച്ചതായി സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു.
ലൊക്കേഷൻ, കെട്ടിടം, ഡിസൈൻ, സ്പെസിഫിക്കേഷനുകൾ, ടോയ്‌ലറ്റുകൾ, ലൈറ്റിംഗ്, വെന്റിലേഷൻ, സെൻട്രൽ കിച്ചൺ, സ്റ്റാഫ്, തൊഴിലാളികൾ, സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യമൊരുക്കാൻ കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നത്.
റൂം റിസർവേഷൻ ഒരു ക്യു ആർ കോഡ് വഴി കൺഫേം ചെയ്യാൻ സാധ്യമാകുന്ന തരത്തിൽ ബന്ധപ്പെടുത്തിയ വെബ്സൈറ്റ് സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കണം.
പ്രസ്തുത ക്യു ആർ കോഡ് ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീൻ റിസർവേഷന്റെ തെളിവായി അംഗീകരിച്ച് വാക്സിനെടുക്കാത്ത യാത്രക്കാർക്ക് ബോഡിംഗ് അനുവദിക്കണമെന്ന് നേരത്തെ സിവിൽ ഏവിയേഷൻ സർക്കുലർ ഇറക്കിയിട്ടുണ്ട്.
നിലവിൽ ജിദ്ദ റിയാദ് ദമാം ദഹ്രാൻ എന്നിവിടങ്ങളിലായി 25 കെട്ടിടങ്ങൾക്ക് ബലദിയ ക്വാറന്റീൻ ലൈസൻസ് നൽകിക്കഴിഞ്ഞു.
ഇതിനകം പത്ത് കെട്ടിടങ്ങളിലായി 1669 പേർ ക്വാറന്റീൻ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹോട്ടൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിനേക്കാൾ ചിലവ് കുറയുമെന്നതിനാൽ ഇത്തരത്തിൽ ഉള്ള ക്വാറന്റീൻ സൗകര്യങ്ങൾ വാക്സിനെടുക്കാതെ വരുന്നവർക്ക് സൗകര്യപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa