സൗദി പൗരൻ അധികൃതരെ വിവരമറിയിച്ചു; പ്രവാസികൾ പിടിയിൽ
ഖമീസ് മുഷൈത്തിൽ വാണിജ്യ സ്ഥാപനങ്ങളിൽ നടന്ന പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മാനവ വിഭവശേഷി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേർന്നാണ് പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ 11 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 14 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പരിശോധനയിൽ പിടിക്കപ്പെട്ട നിയമ ലംഘകരായ വിദേശികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
നിയമ ലംഘകരെക്കുറിച്ച് ഒരു സൗദി പൗരൻ അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്നായിരുന്നു പരിശോധനകൾ നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa