48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ലെബനീസ് അംബാസഡറോട് ബഹ്‌റൈൻ
മനാമ: അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ലെബനാൻ അംബാസഡറോട് ബഹ്‌റൈൻ ആവശ്യപ്പെട്ടു.
നേരത്തെ സൗദി അറേബ്യയും റിയാദിലെ ലെബനീസ് അംബാസഡർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലെബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി അറേബ്യ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയുമായുള്ള ബന്ധം വഷളാക്കുന്നത് ലെബനാനികളെ നരകത്തിലേക്ക് തള്ളിയിടുന്നതിനു തുല്യമാണ് എന്നാണ് മുൻ ലെബനീസ് പ്രധാനമന്ത്രി സ അദ് അൽ ഹരീരി മുന്നറിയിപ്പ് നൽകിയത്.
ഹൂത്തികളെ സപ്പോർട്ട് ചെയ്ത് മീഡിയകൾക്ക് ഇന്റർവ്യു നല്കിയ ലെബനീസ് ഇൻഫർമേഷൻ മന്ത്രിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്ന നടപടിയായിരുന്നു സൗദിയെയും മറ്റും ചൊടിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa