ലെബനാനിൽ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ യു എ ഇ തിരികെ വിളിച്ചു; പൗരന്മാർക്ക് യാത്രാ വിലക്കേർപ്പെടുത്തി
യു എ ഇ ലെബനാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു. തങ്ങളുടെ പൗരന്മാർക്ക് ലെബനാനിലേക്ക് യാത്ര വിലക്കേർപ്പെടുത്തുകയും ചെയ്തു.
കുവൈത്തും തങ്ങളുടെ അംബാസറെ ലെബനാനിൽ നിന്ന് തിരികെ വിളിക്കുകയും കുവൈത്തിലെ ലെബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെടുകയും.ചെയ്തിരുന്നു.
നേരത്തെ സൗദിയും ബഹ്രൈനും ലെബനീസ് അംബാസഡർമാരോട് 48 മണിക്കൂറിനകം തങ്ങളുടെ രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആവശ്യപ്രകാരം ഞയറാഴ്ച താൻ റിയാദ് വിടുമെന്ന് ലെബനീസ് അംബാസഡർ അറിയിച്ചു.
യമൻ യുദ്ധവുമായി ബന്ധപ്പെട്ട് സൗദിയെയും യു എ ഇയെയും മോശമായി ചിത്രീകരിച്ച് കൊണ്ട് ലെബനീസ് ഇൻഫർമേഷൻ മന്ത്രി ഇന്റർവ്യു നൽകിയതാണ് അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa