Thursday, November 28, 2024
Saudi ArabiaTop Stories

ഇനിയും എയർ ബബിൾ കരാർ ആയില്ല; എന്ത് കൊണ്ട് സൗദി പ്രവാസികൾക്ക് മാത്രം ഈ അവസ്ഥ ?

ഇന്ത്യ സൗദി നോർമൽ വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രതീക്ഷകൾ പുലർത്തുന്നത് പ്രവാസികൾ അവസാനിപ്പിച്ച മട്ടിലാണിപ്പോഴുള്ളത്.

ഈ മാസം അവസാനിക്കുന്നതിനു മുമ്പ് തന്നെ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൂടുതൽ പ്രതീക്ഷകൾ നൽകുന്ന നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും ഇത് വരെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവുമാകാത്തത് പ്രവാസികളെ നിരാശരാക്കിയിട്ടുണ്ട്.

സൗദി വിദേശ കാര്യമന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം, ഇന്ത്യൻ അംബാസഡറുടെ പ്രതീക്ഷ നല്കിയ വാക്കുകൾ, റിയാദ് സീസൺ ഫെസ്റ്റ് ആരംഭിച്ചത്, ഇവക്കെല്ലാം പുറമെ കൊറോണ കേസുകൾ കുറഞ്ഞതും എയർ ഇന്ത്യ ഈ മാസാവസാനം മുതൽ ബുക്കിംഗ് സ്വീകരിച്ചത് തുടങ്ങി വിവിധ ഘടകങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷ നല്കിയ കാര്യമായിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ടായിരുന്നു വെള്ളിയാഴ്ച ഇന്ത്യ വീണ്ടും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

ഇത് നാട്ടിൽ നിന്ന് വാക്സിനെടുത്ത സൗദി പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരുന്നു. ഇനി സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് വിലക്ക് നീക്കിക്കൊണ്ടുള്ള പ്രസ്താവന വന്നാൽ മാത്രമേ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും നേരിട്ട് പറക്കാൻ വഴിയൊരുങ്ങുകയുള്ളൂ.

എങ്കിലും ഇന്ത്യ വിലക്ക് നീട്ടിയ സാഹചര്യത്തിൽ ഇനി സൗദി വിലക്ക് നീക്കിയാലും ചാർട്ടേഡ് വിമാനത്തിൽ മാത്രമേ പ്രവാസികൾക്ക് നേരിട്ട് മടങ്ങാൻ കഴിയുകയുള്ളൂ എന്നതാണ്‌ വസ്തുത.

നേരിട്ടുള്ള നോർമൽ സർവീസ് ആരംഭിക്കണമെങ്കിൽ ഇന്ത്യ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിടേണ്ടതുണ്ട്.

ഇതിനകം സൗദി ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളുമായു പുറമെ 20 ലധികം രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യയുമായി മാത്രം എയർ ബബിൾ കരാർ ഒപ്പിടാൻ ഇന്ത്യക്ക് സാധിക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്‌ എന്ന ചോദ്യം കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രവാസികൾ ചോദിക്കുന്നു.

ഇന്ത്യയിലെ കൊറോണ കേസുകൾ കാരണമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയേക്കാൾ സ്ഥിതി രൂക്ഷമായ യു എസ്‌, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്ന് നോർമൽ സർവീസ് നടത്തുന്നുണ്ടെന്നത് ഈ അഭിപ്രായത്തെ ഖണ്ഡിക്കുന്നതാണ്‌.

ചർച്ചകൾ.നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള പുരോഗതിയും ചർച്ചകളിൽ നിന്ന് ഉരുത്തിരിയുന്നില്ല എന്നതാണ് ഖേദകരം.

ഈ സാഹചര്യത്തിൽ വിമാന സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന പ്രസ്താവനകൾ നടത്താതെയെങ്കിലും ബന്ധപ്പെട്ടവർ സൗദി പ്രവാസികളെ ദ്രോഹിക്കുന്നത് നിർത്തണമെന്നാണു പ്രവാസികൾ അപേക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്