ലെവിയും ഇഖാമയും മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം ബാങ്കുകൾ ക്രമീകരിച്ചു
ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കിയതായി റിപ്പോർട്ട്.
ബാങ്കുകൾ ലെവി തവണകളായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി സൗദി ദിനപത്രം ഉക്കാദ് ആണ് റിപ്പോർട്ട് ചെയ്തത്.
മൂന്ന് മാസത്തിനു പുറമെ ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും 12 മാസത്തേക്കും ലെവി അടക്കാൻ സൗകര്യമുണ്ട്.
വർക്ക് പെർമിറ്റിനുള്ള ലെവി മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം വരുമെന്ന് നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നു.
ലെവി തവണകളായി പുതുക്കുന്നതിനുള്ള സംവിധാനം ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
തൊഴിലുടമകൾക്കും ചുരുങ്ങിയ കാലയളവിലേക്ക് ഇഖാമ പുതുക്കാൻ സാധിക്കുമെന്നതിനാൽ വൻ ബാധ്യതകൾ ഒഴിവാക്കും.
അതെ സമയം വർക്ക് പെർമിറ്റ് ഇല്ലാത്ത ഗാർഹിക തൊഴിൽ പ്രൊഫഷനുകൾ പോലുള്ളവക്ക് തവണകളായി ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടാകില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa