സൽമാൻ രാജാവ് അധികാരമേറ്റതിൻറെ ഏഴാം വാർഷികം ആഘോഷിച്ച് സൗദി ജനത
അബ്ദുല്ല രാജാവിനു ശേഷം സല്മാൻ രാജാവ് സൗദിയുടെ ഭരണാാധികാരിയായതിൻ്റെ ഏഴാം വാർഷികം സൗദി ജനത സോഷ്യൽ മീഡിയയിലൂടെ അനുസരണ പ്രതിജ്ഞ പുതുക്കി ആഘോഷിച്ചു.
അബ്ദുൽ അസീസ് രാജാവ് 1932 ൽ കിംഗ്ഡം ഓഫ് സൗദി അറേബ്യ സ്ഥാപിച്ചതിൻ്റെ ശേഷം ഏഴാമത്തെ ഭരണാധികാരിയായി ആണ് സൽമാൻ രാജാവ് അധികാരമേൽക്കുന്നത്.
സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള പ്രതാപത്തിൻ്റെയും സമൃദ്ധിയുടെയും ഏഴ് വർഷങ്ങൾ തങ്ക ലിപികളാൽ എഴുതിച്ചേർക്കാവുന്നവയാണെന്ന് സൗദി ജനത അഭിമാനം കൊള്ളുന്നു.
സാമൂഹിക, സാംബത്തിക, സാംസ്ക്കാരിക, വിദ്യാഭ്യാസ, പുരോഗമനാത്‌മക, ആരോഗ്യ മേഖലകളിലെ വിപ്ളവാത്‌മകമായ നിരവധി നീക്കങ്ങൾ സൗദി ജനത സ്‌മരിച്ചു.
വിഷൻ 2030 റോഡ് മാപ്പിലൂടെ രാജ്യത്തെ വ്യക്തമായ ഒരു പുതു നവോഥാനത്തിലേക്ക് നയിക്കാൻ ഭരണകൂടത്തിനായിട്ടുണ്ടെന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa